St. Roch's Parish - Platinum Jubilee 1946-2021/ House warming...
Platinum Jubilee [പ്ലാറ്റിനം ജൂബിലി] St. Roch’s Church, Poothura 1946-2021 14.11.2021 ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദൈവ കുഞ്ഞാടായ മനുഷ്യപുത്രന്‍ തന്നെ അനുഗമിക്കാനാണ് ഏവരെയും ആഹ്വാനംചെയ്തത്, ശിഷ്യത്വത്തിലേക്ക് ക്ഷണിച്ചത്. അവിടുത്തെ മരണാനന്തരം യേശുവിനെ പുരോഹിതനായി, പ്രധാന പുരോഹിതനായി, നിത്യപുരോഹിതനായൊക്കെ വ്യവസ്ഥാപിത സഭ അവരോധിച്ചു... പിന്നെപ്പിന്നെ പൌരോഹിത്യം സഭയുടെ എല്ലാമായി... 1980 ഡിസമ്പര്‍ 22-ന് ഈ പൌരോഹിത്യ ശുശ്രൂഷയില്‍ ഞാനും പങ്കുകാരനായി... താഴംപള്ളി-അരയതുരുത്തി ഇടവകകളുടെ താല്‍ക്കാലിക ചുമതലക്കാരനായി അഞ്ചുതെങ്ങില്‍ താമസിച്ചുവരവേ 1981 ഫെബ്രുവരി 16-ന് പൂത്തുറ ഇടവകയുടെ വികാരിയായി ശുശ്രൂഷ ആരംഭിക്കാന്‍ നിയോഗമുണ്ടായി ... ഏറെ കാലങ്ങളുടെ അനുഭവവും, അന്വേഷണവും, വായനയും, നിരീക്ഷണങ്ങള്‍ക്കും ശേഷം, യേശുവിന്‍റെ വിളി, ശിഷ്യത്വത്തിലെക്കല്ലാതെ മറ്റൊന്നിലേക്കുമല്ല എന്ന തിരിച്ചറിവിന്‍റെ കാലത്താണ് എന്‍റെ ശുശ്രൂഷയുടെ ആദ്യ ഇടവക, പൂത്തുറ പ്ലാറ്റിനം ജൂബിലി നിറവില്‍ ജ്വലിക്കുന്നത്... ഈ സുന്ദര മുഹൂര്‍ത്തത്തില്‍ പങ്കുവയ്ക്കാന്‍ നിങ്ങള്‍ സമ്മാനിച്ച നല്ല ഓര്‍മ്...