St. Roch's Parish - Platinum Jubilee 1946-2021/ House warming...

 

Platinum Jubilee [പ്ലാറ്റിനം ജൂബിലി]

St. Roch’s Church, Poothura

1946-2021

14.11.2021

 

ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദൈവ കുഞ്ഞാടായ മനുഷ്യപുത്രന്‍ തന്നെ അനുഗമിക്കാനാണ് ഏവരെയും ആഹ്വാനംചെയ്തത്, ശിഷ്യത്വത്തിലേക്ക് ക്ഷണിച്ചത്. അവിടുത്തെ  മരണാനന്തരം യേശുവിനെ പുരോഹിതനായി, പ്രധാന പുരോഹിതനായി, നിത്യപുരോഹിതനായൊക്കെ വ്യവസ്ഥാപിത സഭ അവരോധിച്ചു... പിന്നെപ്പിന്നെ പൌരോഹിത്യം സഭയുടെ എല്ലാമായി... 1980 ഡിസമ്പര്‍ 22-ന് ഈ പൌരോഹിത്യ ശുശ്രൂഷയില്‍ ഞാനും പങ്കുകാരനായി... താഴംപള്ളി-അരയതുരുത്തി ഇടവകകളുടെ താല്‍ക്കാലിക ചുമതലക്കാരനായി അഞ്ചുതെങ്ങില്‍ താമസിച്ചുവരവേ 1981 ഫെബ്രുവരി 16-ന് പൂത്തുറ ഇടവകയുടെ വികാരിയായി ശുശ്രൂഷ ആരംഭിക്കാന്‍ നിയോഗമുണ്ടായി ...

 

ഏറെ കാലങ്ങളുടെ അനുഭവവും, അന്വേഷണവും, വായനയും, നിരീക്ഷണങ്ങള്‍ക്കും ശേഷം, യേശുവിന്‍റെ വിളി, ശിഷ്യത്വത്തിലെക്കല്ലാതെ മറ്റൊന്നിലേക്കുമല്ല എന്ന തിരിച്ചറിവിന്‍റെ കാലത്താണ് എന്‍റെ ശുശ്രൂഷയുടെ  ആദ്യ ഇടവക, പൂത്തുറ പ്ലാറ്റിനം ജൂബിലി നിറവില്‍ ജ്വലിക്കുന്നത്... ഈ സുന്ദര മുഹൂര്‍ത്തത്തില്‍ പങ്കുവയ്ക്കാന്‍ നിങ്ങള്‍ സമ്മാനിച്ച നല്ല ഓര്‍മ്മകള്‍ മാത്രം, ഒരുപക്ഷെ അവയുമായിരിക്കാം എന്‍റെ ശുശ്രൂഷ വഴികളില്‍ പാഥേയമായതും...

 

അറബിക്കടലിനും അഞ്ചുതെങ്ങ് കായലിനും (തോടിനും) മധ്യേ നീണ്ടു നിവര്‍ന്നു കിടക്കുന്ന ഭൂപ്രദേശം... മത്സ്യബന്ധനം, വിശേഷിച്ചും കമ്പവല മുഖ്യ ഉപജീവനമാര്‍ഗ്ഗമായ ഒരു ജനത... അന്ന്‍ നിലനിന്നിരുന്ന ചൂഷണങ്ങള്‍ക്ക് പ്രതിവിധിയായി സഹകരണ പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ട്, വളരുന്ന കാലം... മെഡിക്കല്‍ മിഷന്‍ സിസ്റ്റേര്‍സിന്‍റെ ഒരു ചെറു സമൂഹവും, അവര്‍ നടത്തിയിരുന്ന പോസ്റ്റ്‌ ഓഫീസും, നല്ലൊരു വായന ശാലയും, കുഞ്ഞു മക്കളെ വിദ്യയിലൂടെ ഭാവിയിലേക്ക് പടികയറ്റിവിടാന്‍ ഒരു ബാലവാടിയുമല്ലാതെ മറ്റൊന്നും ഇല്ലാത്തൊരിടം... യാത്രയ്ക്ക് അഞ്ചുതെങ്ങ് അല്ലെങ്കില്‍ അക്കര കടന്നുള്ള ചിറയിന്‍കീഴ്‌, അതുമല്ലെങ്കില്‍ പൊഴികടന്നുള്ള പെരുമാതുറ...  

 

ഇടവക കൌണ്‍സിലുകള്‍ രൂപപ്പെടുമുന്പേ നമുക്ക് ഇടവക കമ്മിറ്റിയും നല്ല ധനകാര്യ സംവിധാനവുമുണ്ടായിരുന്നു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, ബാങ്ക് ഉദ്യോഗസ്ഥന്‍, ബിരുദ വിദ്യാര്‍ഥി എന്നിവരാണ് അന്നത്തെ പ്രത്യേകതകള്‍... ആ കാലഘട്ടത്തിലാണ് നമ്മുടെ ആദ്യ വൈദീകാന്‍, ഫാ. ആന്റണി റോക്കി, ജബല്‍പ്പൂര്‍ രൂപതയ്ക്കുവേണ്ടി പട്ടം സ്വീകരിച്ചതും...

 

താരതമ്യേനെ സമാധാന അന്തരീക്ഷം ഉണ്ടായിരുന്ന നമ്മുടെ ഗ്രാമത്തിനു അടുത്ത വര്‍ഷം വെള്ളിടിപോലെ സംഭവിച്ചതാണ് തൊട്ടപ്പുറത്ത് എല്ലാ അര്‍ത്ഥത്തിലും വലിപ്പവുമുള്ള ഫെറോന ഇടവകകൂടിയായ അഞ്ചുതെങ്ങുമായുണ്ടായ ചെറിയൊരു സംഘര്‍ഷം. ഇത് നിയന്ത്രിക്കാനെത്തിയ പൊലീസിന്‍റെ കെടുകാര്യസ്ഥതയില്‍, പ്രകോപനമേതുമില്ലാതിരുന്നിട്ടും വെടിവയ്പ്പില്‍ [02.05.1982] കലാശിച്ചതും യുവാവായ റിച്ചാര്‍ഡിന്റെ ജീവനെ അകാലത്തില്‍ അപഹരിച്ചതും... ഈ ദുരന്തത്തെ ഏതാനും വാരമാത്രമകലെ, വെടിയുതിര്‍ത്ത പോലീസിനും കൊല്ലപ്പെട്ട റിച്ചാര്‍ഡിനുമിടയില്‍, ദൃക്സാക്ഷിയായ നിന്ന ഞാന്‍ നിലവിളിച്ചതും നിസ്സഹായതയുടെ തീവ്രത അനുഭവിച്ചതും... തുടര്‍ന്ന്‍ അന്വേഷണക്കമ്മിഷനും സാക്ഷി പറച്ചിലുമൊക്കെയായി ഏതാണ്ട് തളര്‍ന്ന ഞാന്‍ അവിടെനിന്നും അതേ വര്‍ഷം ജൂലൈ അവസാനത്തോടെ കീഴാരൂര്‍ മിഷനിലേക്ക് മാറ്റപ്പെട്ടു...

 

ഏതാണ്ട് നാല്പതു വര്‍ഷങ്ങള്‍ക്കിപുറം, പുതിയ ദേവാലയം, വൈദീക മന്ദിരം, കന്യാസ്ത്രി മഠം, പള്ളിക്കൂടം, പാലമുള്‍പ്പെടെയുള്ള യാത്രാ സൌകര്യങ്ങളൊക്കെ യായെങ്കിലും അവിടുത്തെ ജനങ്ങളുടെ വിദ്യാഭ്യാസം, തൊഴില്‍ എന്നിവയിലൂടെയുള്ള സ്വയം പര്യാപ്തത, ഭദ്രമായ കുടുംബ ബന്ധങ്ങള്‍, സാഹോദര്യം, സഹവര്‍ത്തിത്വം, നീതിയിലും കരുണയിലുമതിഷ്ടിതമായ സമൂഹം മുതലായ സുവിശേഷമൂല്യങ്ങള്‍ അനുഭവവേദ്യമാവുന്ന ദൈവരാജ്യമായോ നാം എന്നത് പ്രസക്തമായ അന്വേഷണമായിരിക്കും...    

 

ഈ നല്ല വേളയില്‍ ദൈവ മക്കളുടെ സ്വാതന്ത്ര്യം അനുഭവിച്ചുകൊണ്ടുതന്നെ നല്ലൊരു അജഗണമായി വളരാനും വേണ്ടിവന്നാല്‍ ശിഷ്യത്വത്തിന്റെ വില നല്കിക്കൊണ്ടും ദൈവരാജ്യം സാക്ഷാത്കരിക്കാനും കഴിയട്ടെ എന്നാശംസിക്കുന്നു, പ്രാര്‍ഥിക്കുന്നു... നന്ദി.



House warming

21.12.2021[Christ, the King]

Le Royale Apartments, Kunnukuzhy, Trivandrum

Nimmy Mohan [Research Associate, Bioceramics, SCTIMST] - Anantha Singh [senior project manager, apple project of Infosys] -> Nivin Ananth

Gift from Dr. Mohanlal and Sujatha for their grandson

(Prayers for my mother’s health)

-          Sibling Neil Mohan and Wife Deepti

-          My maternal uncle Micheal Antony in Australia - health issues (heart)

-          My father and mother in law: Ananthan and Thankabai - prayers for health and well-being.

-          Sister in law and husband: Ananthi (Usha) and Vinil Kumar, school teacher in Excel Global School, Thiruvattar. [Naksha, +2 and Laksha, 8th standard, Sarvodaya Vidyalaya)

-          Bro in law and wife- Anantha Lal and Stephy (Both in Infosys, Kazhakootam). [Raechel]

 

-          “நல்லதொரு குடும்பம் பல்கலை கழகம்/ அன்பு மொழி வழங்கும் சுரங்கம், வாழ்க, வாழ்க...”

-          அம்மா என்றால் அன்பு/ அப்பா என்றால் அறிவு...’

-          தாயிற் சிறந்ததொரு கோயிலுமில்லை/ தந்தைசொல் மிக்க மந்திரமில்லை...’

-          திருக்குடும்பம்...

-          ‘ஆண்டொரு பிள்ளை ஆயிரம் பெறலாம்/ இயேசுவைப் போல இன்னொரு பிள்ளை ஈசனைக் கேட்டே இனிப் பெற வேண்டும்...’

-          ‘ஈன்ற பொழுதிற் பெரிதுவக்கும் தன் மகன்/ சான்றோன் எனக் கேட்ட தாய்’

-          மகன் தந்தைக்காற்றும் உதவி – இவன் தந்தை என்னோற்றான் கொல் எனும் சொல்’

-          കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം...

 

തിരുഹൃദയ പ്രതിഷ്ഠ: ഈശോയുടെ തിരുഹൃദയമേ,/ ഈ കുടുംബത്തെയും,/ ഞങ്ങളെ ഓരോരുത്തരെയും/ ഞങ്ങള് അങ്ങേയ്ക്കു പ്രതിഷ്ഠിക്കുന്നു/. ഞങ്ങളുടെ ഈ കുടുംബത്തില്/ അങ്ങു രാജാവായി വാഴണമേ/. ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം/ ആശീര്വ്വദിക്കുകയും/ ഞങ്ങളുടെ സന്തോഷങ്ങള്/ വിശുദ്ധീകരിക്കുകയും/ സങ്കടങ്ങളില്/ ആശ്വാസം നല്കുകയും ചെയ്യണമേ/. ഞങ്ങളില് ആരെങ്കിലും/ അങ്ങയെ ഉപദ്രവിക്കുവാനിടയാല്/ ഞങ്ങളോടു ക്ഷമിക്കേണമേ/. ഈ കുടുംബത്തിലുള്ളവരെയും/ ഇവിടെ നിന്ന് അകന്നിരിക്കുന്നവരെയും/ സമൃദ്ധമായി അനുഗ്രഹിക്കണമേ/. മരണം വഴി/ വേര്പെട്ടുപോയിരിക്കുന്ന/ ഞങ്ങളുടെ കുടുംബാംഗങ്ങളെ/ നിത്യസൗഭാഗ്യത്തിലേക്കു/ പ്രവേശിപ്പിക്കേണമേ/. അങ്ങയെ കണ്ടാനന്ദിക്കുവാന്/  സ്വര്ഗ്ഗത്തിലെത്തുന്നതുവരെ/ ആത്മീയവും ശാരീരികവുമായ/ എല്ലാ വിപത്തുകളിലും നിന്നു/ ഞങ്ങളെ കാത്തുകൊള്ളണമേ/.

മറിയത്തിന്റെ വിമല ഹൃദയവും/ വിശുദ്ധ യൗസേപ്പിതാവും/ ഞങ്ങളുടെ ഈ പ്രതിഷ്ഠയെ/ അങ്ങേയ്ക്കു സമര്പ്പിക്കുകയും/ ജീവിതകാലം മുഴുവന്/ ഇതിന്റെ സജീവസ്മരണ/ ഞങ്ങളില് നിലനിര്ത്തുകയും ചെയ്യട്ടെ/. ആമ്മേന്

സുകൃതജപം: ഈശോയുടെ തിരുഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ./ മറിയത്തിന്റെ വിമലഹൃദയമേ, ഞങ്ങള്ക്കുവേണ്ടി പ്രാര്ത്ഥിക്കണമേ./ വിശുദ്ധ യൗസേപ് പിതാവേ.../ വിശുദ്ധ മാര്ഗ്ഗരീത്താമറിയമേ... 

 

 

  

Comments

Popular posts from this blog

യേശുവിന്റെ ദൈവരാജ്യ/ സുവിശേഷ അനിവാര്യതകൾ... 17.06.2025

'സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല' 14.06.2025

പൗലോസിന്റെ മാനസാന്തര...