Posts

Showing posts from June, 2025

'സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല' 14.06.2025

 'സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല' I Cor 13:4-8 പ്രത്യാശയുടെ സന്ദേശം കൊച്ചുതുറ - 14.06.'25 അവസാനം - ആദ്യം എന്നത് സ്ഥല-കാല പ്രയോഗമാണ്. നമ്മുടെ ചിന്ത ഇവയിൽ അധിഷ്ഠിതമാണ്. നമുക്ക് എല്ലാറ്റിനും പരിമിതികൾ, അതിരുകൾ ഉണ്ട്. എന്നാൽ ഇവയ്ക്കെല്ലാം അതീതമായതാണ് ആത്മാവ്, ദൈവം (ആത്മൻ-ബ്രഹ്‌മൻ) എന്നിവയൊക്കെ. ഇവ അരൂപിയാണ്, ആദ്യാന്ധം ഇല്ലാത്തവയാണ്... ഇങ്ങനെയുള്ള ദൈവം സ്നേഹമാണെന്ന്,  1യോഹ 4:8 പറയുന്നു. ദൈവത്തിന് ആദ്യവസാനം ഇല്ലാത്തതുപോലെ സ്നേഹത്തിനുമില്ലാതന്നെ... ദൈവം കാലാധീതൻ എന്നപോലെ സ്നേഹവും, അതെ. 'ദൈവത്തെ ഒരുവനും ഒരിക്കലും കണ്ടിട്ടില്ല, എന്നാൽ നാം പരസ്പരം സ്നേഹിച്ചാൽ ദൈവം നമ്മിൽ വസിക്കും.' 4:12 'ദൈവം സ്നേഹമാണ്. സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു. 4:16 "காதலர்கள் வாழ்வதில்லை/ கல்லறை சொல்கிறது/ காதல் மட்டும் சாவதில்லை/ காவியம் சொல்கிறது.' ജീവൻ - ജീവിതം: ശരീരത്തിലെ  കോശങ്ങൾ എണ്ണമില്ലാതെ അനുനിമിഷം ചത്തൊടുങ്ങുമ്പോഴും ജീവൻ നിലനിൽക്കുന്ന തുപോലെ, ജീവിതങ്ങൾ അവസാനിക്കുമ്പോഴും ജീവൻ തുടരുകയാണ്... സ്നേഹം ജീവനാണ്, ജീവൻ സ്നേഹമാണ്... 121- ആയ പല തലമുറകൾ കണ്ട ...

പരിശുദ്ധ തൃത്വം 15.06.2025

 പരിശുദ്ധ തൃത്വം 15.06.2025 Prov 8:22-31- ജ്ഞാനം  Rom 5:1-5 - പരിശുദ്ധാത്മാവ് Jn 16:12-15 - പിതാവ് - പുത്രൻ -  പരിശുദ്ധാത്മാവ്... ദൈവം ഏകനാണ്, എന്നാൽ അവിടുന്നിൽ മൂന്നു ആളുകൾ ഉണ്ട്... ദൈവത്തിന്റെ ഛായ സ്ത്രീ - പുരുഷ സമ്മേളനത്തിൽ, സംഗമത്തിൽ മാത്രമേ പ്രകടമാവു...  ആദിയിൽ വചന മുണ്ടായിരുന്നു... വചനം ദൈവമാ യിരുന്നു (പിതാവ്...) വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു (പുത്രൻ...) സഹായകനെ നിങ്ങളുടെ അടുക്കലേക്ക് അയക്കും (പരിശുദ്ധാ ത്മാവ്...) വ്യവഹാര തലത്തിൽ ദ്വൈതമാണ് നാം അനുഭവിക്കുന്നത്... അവയുടെ പാരസ്പര്യത, ബന്ധം അനിവാര്യമാണ്... അശരീരി മനുഷ്യാവതാരം ഉയരങ്ങളിലേക്ക്, ഉന്നതിയിലേക്കുള്ള മനുഷ്യ മനസ്സിന്റെ പ്രതീകമാണ് പറവ, പ്രാവ്, പരിശുദ്ധാ  ത്മാവ്...

യേശുവിന്റെ ദൈവരാജ്യ/ സുവിശേഷ അനിവാര്യതകൾ... 17.06.2025

  യേശുവിന്റെ ദൈവരാജ്യ/ സുവിശേഷ അനിവാര്യതകൾ... നന്മകൾ ചെയ്തുകൊണ്ട് കടന്നു പോയ യേശുവിന്റെ മരണത്തിനിടയാക്കിയ കാര്യങ്ങളിൽ ശ്രദ്ധേയമായതും പ്രധാനപ്പെട്ടതും 'ദേവാലയ ശുദ്ധീകരണ'മാണ് (Jn 2:13-25/ Mt 21:12-13/ Mk 11:15-17/ Lk 19:45-46). 'എന്റെ പിതാവിന്റെ ആലയം നിങ്ങൾ കച്ചവടംസ്ഥലമാക്കരുത്.' (Jn 2:26). ഇതിന് സമാനമായ മറ്റു പ്രബോധനങ്ങൾ: 'ദൈവത്തെയും മാമോനെയും സേവിക്കാൻ നിങ്ങൾക്കു സാധിക്കുകയില്ല.' (Mt 6:24).   അപ്പസ്തോലന്മാരെ അയച്ചുകൊണ്ട് യേശു പറഞ്ഞു: 'യാത്രയ്ക്കു വടിയോ സഞ്ചിയോ അപ്പമോ പണമോ ഒന്നും എടുക്കരുത്. രണ്ട് ഉടുപ്പും ഉണ്ടായിരിക്കരുത്.' (Lk 9:3).  വേറെ എഴുപത്തിരണ്ടുപേരെ അയച്ചുകൊണ്ട് പറഞ്ഞു: '... മടിശ്ശീലയോ സഞ്ചിയോ ചെരിപ്പോ നിങ്ങൾ കൊണ്ടുപോകരുത്...' (Lk 10:4). ആതിയിൽ ഉണ്ടായിരുന്ന, ദൈവത്തോടുകൂടെയായിരുന്ന, ദൈവമായിരുന്ന വചനം (Jn 1:1) മാംസമായി നമ്മുടെയിടയിൽ വസിച്ചു (1:14). അവനെ പിള്ളക്കച്ചുകൊണ്ട് പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തി, കാരണം, സത്രത്തിൽ അവർക്കു സ്ഥലം ലഭിച്ചില്ല. (Lk 2:7). അവിടുന്ന് പരിഭവിച്ചു: കുറുനരികൾക്ക് മാളങ്ങളും ആകാശപ്പറവകൾക്കു കൂടുകളുമുണ്ട്, എന്നാൽ, ...

ആരാധന... 19.06.2025

ആരാധന... '...യഥാർത്ഥ ആരാധകർ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത് ഇപ്പോൾതന്നെയാണ്. യഥാർത്ഥത്തിൽ അങ്ങനെയുള്ള ആരാധകരെത്തന്നെയാണ് പിതാവ് അന്വേഷിക്കുന്നതും.' (Jn 4:23). ആരാധന, ഒരു വ്യക്തിയോട്, വസ്തുവിനോട്, ഇവിടെ ദൈവത്തോട് നമുക്ക് തോന്നുന്ന  ആദരവാണ്, ബഹുമാനമാണ്. ആരാധനയ്ക്ക് യോഗ്യനായ ദൈവത്തോട് ഭക്തൻ, തന്റെ നിരാലംബതയിൽ, നിസ്സഹായതയിൽ നിരത്തുന്ന അപേക്ഷയാണ്, യാചനയാണ് പ്രാർത്ഥന.  കൂടാതെ, പ്രാർത്ഥന ആ ആരാധ്യന് മുന്നിലെ ഭക്തന്റെ ശരണപ്പെടലോ,  സംഭാഷണമോ, സാന്നിധ്യമോ ഒക്കെയാവാം. സഹവസിക്കുന്ന, കൂടെ സഞ്ചരിക്കുന്ന ദൈവം: തന്റെ ജനത്തിന്റെ ക്ലേശങ്ങൾ കണ്ട്, രോദനം കേട്ട്, യാതനകൾ അറിഞ്ഞു അവരെ മോചിപ്പിക്കുവാൻ ഇറങ്ങി വന്നവനാണ് വേദപുസ്തകത്തിലെ ദൈവം (Ex 3:7-8). അവരുടെ വിമോചന യാത്രയിൽ പകൽ വഴികാട്ടാനായി  മേഘസ്തംഭമായും രാത്രിയിൽ പ്രകാശം നൽകാൻ അഗ്നിസ്തംഭമായും (Ex 13:21) സഞ്ചരിച്ച്, കൂടാരത്തിൽ (Ex 25) സഹവസിക്കുകയും ചെയ്തവനുമാണ്.  ഈ ദൈവത്തെ സൗകര്യപൂർവ്വം ദേവാലയത്തിൽ പ്രതിഷ്ഠിച്ച് അന്യപ്പെടുത്തി, എന്നുമാത്രമല്ല, ജനങ്ങളെ ധിക്കാരികളും പാപികളുമാക്കി അകറ്റിനിർത്തുകയും ചെയ്...

തിരിഹൃദയത്തിരുനാൾ - 29.06.2025

  തിരിഹൃദയത്തിരുനാൾ - 29.06.2025 - Ez 34:11-16 - കർത്താവ് ഇടയൻ... - Rom 5:5-11- യേശു വിൽ നീ‌തീകരണം... - Lk 15:3-7 - കാണാതായ ആട്... ഇന്നത്തെ വായനകൾ നല്ല ഇടയന്റേതാണ്!  ഹൃദയം സ്നേഹത്തിന്റെ പര്യായമാണ്, സുപരിചിതമായ പ്രതീകമാണ്, യേശുവിന്റെ ഹൃദയം വിശേഷിച്ചും. '...തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.' (Jn 3:16). ആ ഏകജാതൻ നമ്മെ സ്നേഹിച്ചത് സ്വന്തം ജീവനെപ്പോലും നൽകിക്കൊണ്ടാണ്! 'ലോകത്തിൽ തനിക്കു സ്വന്തമായുള്ളവരെ അവൻ സ്നേഹിച്ചു, അവസാനംവരെ സ്നേഹിച്ചു.' (3:1) 'ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം. സ്നേഹിതർക്കുവേണ്ടിജീവൻ അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹം ഇല്ല.' (15:12-13).  സ്നേഹം അപരരോടാണ്, അവരെ അടുപ്പിക്കലാണ്, ആശ്ലേഷിക്കലാണ്, കരുതുകയാണ്, സൗഹൃദം, ബന്ധം സ്ഥാപിക്കലാണ്, സഹായിക്കലാണ്, പങ്കുവയ്ക്കലൊക്കെയാണ്... സ്നേഹത്തിന്റെ ഉദാത്തമായ മറ്റൊരു ഭാവമാണ്, അത് നഷ്ടപ്പെടുമ്പോൾ അന്വേഷിച്ച്,  തിരികെ കൊണ്ടുവരുന്നത്, ബന്ധങ്ങളെ വീണ്ടെടുക്കുന്നത്. ഇവയെ വിശദീകരിക്കാനാണ് എസെക്കിയേലും യേശുവും ഇടയനെ, നല്ല ഇടയനെ അവതരിപ്പിക്കുന്നത്.  ആരോഗ്യരംഗത്ത് ഇന്ന...

Equality in the Church...

  Equality in the Church Was always intrigued, if not agitated, by the inequality, glaringly expressed in the Church hierarchy in the context of the categorical stand of Jesus while dealing with request of the sons of Zebedee, James and John in Mk 10:35-45. This was ignited again by an article of Kaleeswaram Raj, 'Practicing equality in constitutional courts' in 'The Hindu' today. In spite of Jesus' calling the Twelve, he was an egalitarian all through. He who claimed to be 'the light of the world' (Jn 8:12), didn't hesitate to tell us that we too are 'the light of the world' (Mt 5:14). Again he called us 'friends' and not servants (Jn 15:15). He considered us as brothers when he taught us to call God along with him, 'Our Father...' (Mt 6:9). The first of the Twelve, Peter considered himself as a 'fellow elder' (1Pet 5:1) among other elders. The Orwellian notion that 'some are more equal than the others' might have...

ദിവ്യകാരുണ്യ തിരുനാൾ - 22.6.25

 ദിവ്യകാരുണ്യ തിരുനാൾ - 22.6.25 Gen 14:18-20/ 1Cor 11:23-26/ Lk 9:11-17 - അത്യുന്നത ദൈവത്തിന്റെ പുരോഹിതനായ മെൽകിസദേക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്ന് അബ്രാത്തെ അനുഗ്രഹിക്കുന്നു. - പൗലോസ് കൊറീന്തിലെ സഭയെ അദ്ദേഹത്തിന് കർത്താവിൽ നിന്ന് ലഭിച്ചുവെന്ന് പറയപ്പെടുന്ന പുതിയ ഉടമ്പടിയെ ഏല്പിക്കുന്നു. - വിജനപ്രദേശത്ത് കൂടിയ ജനത്തെ ആഹാരം വാങ്ങാൻ/ കഴിക്കാൻ പറഞ്ഞയക്കണമെന്ന് ശിഷ്യന്മാർ ഓർമ്മിപ്പിച്ചപ്പോൾ... ദിവ്യകാരുണ്യം ക്രൈസ്തവീകതയുടെ, ക്രൈസ്തവ ആരാധനയുടെ കേന്ദ്ര ബിന്ദുവാണ്, ഉച്ചിയും ഉറവായുമാണ്. ഇത് പഴയ നിയമത്തിലെ പെസഹാക്ക് പകരമാണ്. ശരിക്കും പെസഹാദിനമാണ് ശിഷ്യന്മാരുടെ ഓർമ്മിപ്പിക്കലിനെ തുടർന്ന്, യേശു ഇതിനായി ഏർപ്പാട് ചെയ്യാൻ ആവശ്യപ്പെട്ടത്. അതിന് അനിവാര്യമായ കുഞ്ഞാടിന് പകരം, യോഹന്നാൻ മുമ്പൊരിക്കൽ തന്നെ ചൂണ്ടിക്കാണിച്ച് പരിചയപ്പെടുത്തിയ കുഞ്ഞാടായി സ്വായം സങ്കല്പിച്ചുകൊണ്ട് അപ്പത്തിന്റെ വീഞ്ഞിന്റ സാദൃശ്യത്തിൽ തന്റെതന്നെ ശരീര രക്തങ്ങളായി, താനായി അവിടുന്ന് സമർപ്പിച്ചത്... പെസഹാപോലെ ഇതും, ശിഷ്യർ ചെയ്യുമ്പോഴെല്ലാം തന്റെ ഓർമ്മയ്ക്കായി ചെയ്യണമെന്ന് ആഹ്വാനം ചെയ്തത്. പൗരോഹിത്യത്തിന്റെ തുടക്കം മേൽകിസദേക്കിൽ അ...

പൗലോസിന്റെ മാനസാന്തര...

Image
  പൗലോസിന്റെ മാനസാന്തര... 25.01.2025 സുപ്രഭാതം. ഇന്ന് ഒരു 'ക്രൈസ്തവിക' (കത്തോലിക്ക)മായ ചിന്ത പങ്കുവയ്ക്കാം എന്ന് കരുതുന്നു, വിശേഷിച്ചും, ആരാധനാക്രമം അനുസരിച്ച് ഇന്ന് പൗലോസിന്റെ മാനസാന്തര തിരുനാളായതുകൊണ്ട് ... പഠന കാലത്ത് കേട്ട്, പിന്നീട് ബോധ്യപ്പെട്ട ഒരു പ്രസ്ഥാവനയിൽനിന്ന് തുടങ്ങട്ടെ: "What we have today is not Christianity but Paulianity.", അതായത്, ഇന്ന് നമക്കുള്ളത് ക്രൈസ്തവീകതയല്ല, പിന്നെയോ പൗലോസികതയാണ്! 'Jesus of history' and 'Christ of faith', അതായത് ചരിത്രത്തിലെ യേശുവും വിശ്വാസത്തിന്റെ ക്രിസ്തുവും എന്ന് രണ്ടു പഠന രീതി/ശാഖകൾ ഉണ്ട്. ഇതിലെ ആദ്യ വിഭാഗത്തിൽ, ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്ന, Jose Antonio Pagola - യുടെ "Jesus - An Historical Approximation" എന്ന പുസ്തകം ഏറെ സംഭാവന ചെയ്തിട്ടുണ്ട്. പൗലോസായി മാറിയ സാവൂൾ അവകാശപ്പെടുന്നതു പോലെ പണ്ഡിത ശിഷ്യനല്ല യേശു. തന്റെ പ്രദേശത്തെ സാധാരണക്കാരുടെ സംസാര ഭാഷയായ അരമായ ഭാഷല്ലാതെ പാണ്ടിത്യം അവകാശപ്പെടുന്നവരുടെ ഹെബ്രായ ഭാഷ പോലും ശരിക്കും അറിയാത്തവനാണ് അവിടുന്ന്. അവിടുന്ന് ജനിച്ചതും, വളർന്നതും, ജീവിച്ചതും...

സപ്തതി നിറവിൽ...

  സപ്തതി നിറവിൽ... 29.01.2025 അതെ, ഇന്നലെ, അതായത് 2025 ജനുവരി മാസം 28-ാം തിയതി എഴുപത് തികയുന്നു എനിക്ക്! നന്ദിയുടെ മാത്രം ഓർമ്മകൾ... ആദ്യം അറിഞ്ഞ, പ്രസവിച്ച്, പരിലാളിച്ച അമ്മ ദൈവവും, പിന്നെ പരിപാലിച്ച അച്ഛൻ, 'അയ്യാ' ദൈവവുമാണ് എന്നെ ലോകത്തിന് സംഭാവന ചെയ്തവർ... ഇന്ന് ഇവർ ഇല്ലാത്ത അനാഥനാണ് ഞാൻ... ആ ധന്യത്മാക്കളെ ദൈവം അനുഗ്രഹിക്കട്ടെ... എന്റെ ഈ ജീവിതം ഒരു 'സംഭാവന' തന്നെയായിരുന്നുവോ എന്ന് പറയേണ്ടത് എന്നെ അറിഞ്ഞ, വളർത്തിയ, എന്റെ 'അനാഥത്വം'പോലും മറക്കാൻ സഹായിച്ച, എന്നെ 'ഞാൻ' ആക്കിയ നിങ്ങൾ ഓരോരുത്തരുമല്ലേ... എനിക്ക് സാഹോദര്യം നൽകി സ്വീകരിച്ച 'ചേച്ചി', പിന്നെ വന്ന അനിയൻ, അനിയത്തി, അവരുടെ മക്കളും കുടുംബങ്ങളും, ബന്ധുക്കൾ, അയൽവാസികൾ, എന്റെ നാടും നാട്ടുകാരും, സുഹൃത്തുക്കൾ, അക്ഷരവും അറിവും ചേർത്ത് നൽകിയ ഗുരുക്കന്മാർ, വിവിധങ്ങളായ വിദ്യാലയങ്ങളിലെ അധ്യാപകർ, സഹപാടികൾ, തിരുവനന്തപുരം രൂപതയിലെ അധ്യക്ഷന്മാർ, സഹപ്രവർത്തകർ, സഹായികൾ, സേവന മേഖലയിലെ ജനങ്ങൾ, പരിചരിച്ച ആരോഗ്യ പ്രവർത്തകർ, ആഹാരം നൽകി അനുഗ്രഹിച്ചവർ, എടുത്തു പറയേണ്ട പെൺ സുഹൃത്തുക്കൾ എന്നുവേണ്ട ഓർക്കാൻ പോലും കഴി...

പെസഹാ വ്യാഴം: ദിവ്യകാരുണ്യ- പൌരോഹിത്യ സ്ഥാപനവും പരസ്നേഹ കല്പനയും

  പെസഹാത്രിദിനം പെസഹാ വ്യാഴം ദിവ്യകാരുണ്യ- പൌരോഹിത്യ സ്ഥാപനവും പരസ്നേഹ കല്പനയും Ex 12:1-8, 11-14/ Ps 116:12-13, 15-16, 17-18/ 1Cor 11:23-26/ Jn 13:1-15 [പെസഹാ ആചരണം: ഈജിപ്തിലുള്ള എന്റെ ജനത്തിന്റെ ക്ലേശങ്ങള് ‍ ഞാന് ‍ കണ്ടു. മേല് ‍ നോട്ടക്കാരുടെ ക്രൂരത കാരണം അവരില് ‍ നിന്ന് ഉയര് ‍ ന്നുവരുന്ന രോദനം ഞാന് ‍ കേട്ടു. അവരുടെ യാതനകള് ‍ ഞാന് ‍ അറിയുന്നു. ഈജിപ്തുകാരുടെ കൈയില് ‍ നിന്ന് അവരെ മോചിപ്പിക്കാനും അവിടെനിന്നു ക്ഷേമകരവും വിസ്ത്രുതവും, തേനും പാലും ഒഴുകുന്നതുമായ ഒരു ദേശത്തേക്ക്... അവരെ നയിക്കാനുമാണ്‌ ഞാന് ‍ ഇറങ്ങി വന്നിരിക്കുന്നത്’ 3:7-8] - ‘കട്ടിളയിലുള്ള രക്തം കാണുമ്പോള് ‍ ഞാന് ‍ നിങ്ങളെ കടന്നുപോകും. ഞാന് ‍ ഈജിപ്തിനെ പ്രഹരിക്കുമ്പോള് ‍ ആ ശിക്ഷ നിങ്ങളെ ബാധിക്കുകയില്ല. ഈ ദിവസം നിങ്ങള് ‍ ക്ക് ഒരു സ്മരണാദിനമായിരിക്കട്ടെ...’ - പുതിയ ഉടമ്പടി: ‘നിങ്ങള് ‍ ഇതു പാനം ചെയ്യുമ്പോഴെല്ലാം എന്റെ ഓര് ‍ മയ്ക്കായി ചെയ്യുവിന് ‍ . നിങ്ങള് ‍ ഈ അപ്പം പക്ഷിക്കുകയും ഈ പാനപാത്രത്തില് ‍ നിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കര് ‍ ത്താവിന്റെ മരണം, അവന്റ...