യൗസേപ്പിതാവ് നിശബ്ദതയുടെ സുവിശേഷം/ ‘മേരി, കര്‍ത്താവിന്‍റെ വിനീത ദാസി’/മറിയം - ദൈവ മാതാവ്...

വിശുദ്ധ യൗസേപ്പിതാവ് നിശബ്ദതയുടെ സുവിശേഷം

Fathima, Kazhakkuttom - Homily @ 6.30 am on Monday, 18.03.24...

 

- ആദിയിൽ ഉണ്ടായിരുന്ന, ദൈവത്തോടുകൂടെയായിരുന്ന, ദൈവമായിരുന്ന വചനം (യോഹ 1:1) മാംസമായി നമ്മുടെയിടയിൽ വസിച്ചു (1:14)...

- 'യാക്കോബ് മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു.' (മത്തായി 1:16)

- യേശുവിന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവർ സഹവസിക്കുന്നതിനു മുമ്പ് അവൾ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി കാണപ്പെട്ടു... ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാൻ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാൻ തീരുമാനിച്ചു... ദൂതൻ: 'മറിയത്തെ ഭാര്യയായി സ്വീകരിക്കാൻ ശങ്കിക്കേണ്ട... ദൂതൻ കല്പിച്ചതുപോലെ പ്രവർത്തിച്ചു... ഭാര്യയെ സ്വീകരിച്ചു... പ്രസവിക്കുന്നതുവരെ അവളെ അവൻ അറിഞ്ഞില്ല... (1:18-25)

പൌരസ്ത്യ ജ്ഞാനികൾ.. ഭവനത്തിൽ പ്രവേശിച്ച് ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ടാരാധിക്കയും ചെയ്തു. (2:11)

- വീണ്ടും സ്വപ്നം...

- ഈജിപ്തിലേക്ക് പലായനം...

- പിന്നെയും സ്വപ്നം...

- ഗലീലി - നസ്രത്ത് - നസറായൻ...

- ഇവൻ ആ തച്ചന്റെ മകനല്ലേ (13:55)

ലൂക്കാ

1:27/ 2:3/ 2:16/ 2:27/ 2:33

2:41/ 2:43/ 2:48/ 2:49

- അവൻ ജോസഫിന്റെ മകനാണെന്ന് കരുതപ്പെട്ടിരുന്നു (3:23)

- ജോസഫിന്റെ മകൻ (Jn 1:45)

 

 

‘മേരി, കര്‍ത്താവിന്‍റെ വിനീത ദാസി’ (Lk 1:38)

താഴംപള്ളി – 13.11.2022

 

ദാസ്യവൃദ്ധി എന്നത് മനുഷ്യോചിതമല്ലാത്ത, നിന്ദ്യമായ ഒന്നാണ്. അത് പോരെന്ന മട്ടില്‍ ‘വിനീത’ വേറെയും...

ഇത് ശരിക്കും വേദപുസ്തക മൂല്യമല്ല. പിന്നീടുണ്ടായ പൌരോഹിത്യ, രാജകീയ പാരമ്പര്യങ്ങളുടെ സൃഷ്ടിയാണിവ.

-          സൃഷ്ടിയിലെ മനുഷ്യൻ മഹത്വമുള്ളവനാണ്, കാരണം ദൈവത്തിന്റെ ഛായയും സാദൃശ്യവുമുള്ളവനാണവൻ...

o    നമുക്കു നമ്മുടെ ചായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം... ദൈവം തന്‍റെ ചായയില്‍ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്‍റെ ചായയില്‍ അവിടുന്നു അവനെ സൃഷ്ടിച്ചു; സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു.’ (Gen 1:26-27)

-          അസ്തിത്വത്തിലേക്ക് വിളിക്കപ്പെട്ട അവൻ തുടർന്ന് ദൈവത്തിന്റെ തന്നെ വിശുദ്ധിയിലേക്കാണ്  വിളിക്കപ്പെട്ടത്...

-          ഇത്തരം അവസ്ഥയെ പ്രവാചകന്മാര്‍ ചോദ്യം ചെയ്തിരുന്നു. ആ പരമ്പരയിലെ യേശുവും ഇതാവർത്തിക്കുന്നു, ദൈവപിതാവിന്റെ പരിപൂർണത പ്രാഭിക്കാനുള്ള ക്ഷണവുമായിട്ട്...

-          നമ്മെ അവിടുന്ന് പ്രകാശമാക്കി, സ്നേഹിതന്മാരാക്കി...

o    ‘ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണ്.’ (Jn 8:12). ‘നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാണ്” (Mt 5:14)

-          ദൈവത്തെ പിതാവെന്ന് വിളിക്കാൻ നമുക്ക് അവിടുന്ന് അവകാശവും നല്‍കി...

o    ‘സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ...’ (Mt 6:9)

-          എളിയവരില്‍, പീഡിതരില്‍ തന്നെത്തന്നെ താദാത്മ്യപ്പെടുത്തിയ (Mt 25:40, 45;  Acts 9:5) വനാണ് മനുഷ്യപുത്രനായ യേശു, ഉദ്ധിതനായ യേശു. 

-          യേശുവിന്‍റെ ശിഷ്യപ്രമുഖന്‍ പറയുന്നു:

o    ‘നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിത ഗണവും വിശുദ്ധ ജനതയും ദൈവത്തിന്‍റെ സ്വന്തം ജനവുമാണ്.’ (1 Pet 2:9)

-          ദൈവദൂതനുമായുള്ള മറിയത്തിന്‍റെ സംഭാഷണം ശ്രദ്ധിക്കാം:

-          ‘നന്മ നിറഞ്ഞവളെ സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ’ എന്ന് കേട്ടപാടെ, സായിപ്പിനെകണ്ടു കവ്വാത്തു മറന്നതുപോലെ ആയില്ല മറിയം, പകരം തന്‍റെ അമ്പരപ്പ് അസ്വസ്ഥതയായി വെളിപ്പെടുത്തുന്നു.

-          പിന്നെ, ‘മറിയമേ, നീ ഭയപ്പെടേണ്ട...’ തുടര്‍ന്നുള്ള ഏതൊരു സ്ത്രീയും കൊതിക്കുന്ന വാഗ്ദാനങ്ങളും അവളെ സമാധാനിപ്പിച്ചില്ല. പകരം അവള്‍ ചോദിക്കുകയാണ്, ‘ഇതെങ്ങനെ സംഭവിക്കും, ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ!’ അതിനുള്ള മറുപടിയും ത്രുപ്തികരമായപ്പോള്‍ മാത്രമാണ് അവള്‍, ‘ഇതാ കര്‍ത്താവിന്‍റെ ദാസി, നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ’ എന്ന് സമ്മദം മൂളിയത്.

-          ദൈവദൂതനോട്പോലും ചോദ്യം ഉന്നയിക്കാനും തൃപ്തികരമായ ഉത്തരം വാങ്ങാനും തന്റേടം ഉണ്ടായിരുന്ന, ഒരു സ്വതന്ത്ര വ്യക്തിത്വം ആയിരുന്നു മറിയം. 

-          ദാസ്യവൃത്തി അടിച്ചേൽപ്പിക്കേണ്ടതല്ല, ഒരാൾക്ക് സ്നേഹത്തിന്റെ പേരിൽ അങ്ങനെയാവാം... (മറിയം എലിസബത്തിനെ ശുശ്രൂഷിക്കാൻ പോയത്, യേശു ശിഷ്യരുടെ പാദങ്ങൾ കഴുകിയത്...

-          - കുരിശിൽ കിടന്നുകൊണ്ട് ഇതേ അമ്മയെ നമ്മുടെയും അമ്മയായി നൽകി, നമ്മെ മറിയത്തിന്റെ മക്കളായും...

-          ദാസ്യവൃത്തി അടിച്ചേൽപ്പിക്കേണ്ടതല്ല, ഒരാൾക്ക് സ്നേഹത്തിന്റെ പേരിൽ അങ്ങനെയാവാം... (മറിയം എലിസബത്തിനെ ശുശ്രൂഷിക്കാൻ പോയത്, യേശു ശിഷ്യരുടെ പാദങ്ങൾ കഴുകിയത്...

 

പണ്ടു മുതലേ ഇങ്ങനെയായിരുന്നില്ല. ഇടക്കാലത്ത് രാജകീയ, പൌരോഹിത്യ സംവിധാനങ്ങളില്‍ ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും യജമാനന്മാരും ദാസരും ഉണ്ടായിരുന്നു (1 Sam 8: 11-18).

ഇത്തരം അവസ്ഥയെ പ്രവാചകന്മാര്‍ ചോദ്യം ചെയ്തിരുന്നു. ആ പരമ്പരയിലെ യേശുവും. അതുകൊണ്ടാണ് വേദപുസ്തകവും, വിശേഷിച്ചും അവിടുന്നും നമ്മെ...

-          സൃഷ്ടിയിലെ മനുഷ്യൻ മഹത്വമുള്ളവനാണ്, കാരണം ദൈവത്തിന്റെ ഛായയും സാദൃശ്യവുമുള്ളവനാണവൻ...

o    നമുക്കു നമ്മുടെ ചായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം... ദൈവം തന്‍റെ ചായയില്‍ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്‍റെ ചായയില്‍ അവിടുന്നു അവനെ സൃഷ്ടിച്ചു; സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു.’ (Gen 1:26-27)

-          അസ്തിത്വത്തിലേക്ക് വിളിക്കപ്പെട്ട അവൻ തുടർന്ന് ദൈവത്തിന്റെ തന്നെ വിശുദ്ധിയിലേക്കാണ്  വിളിക്കപ്പെട്ടത്...

-          യേശുവും ഇതാവർത്തിക്കുന്നു, ദൈവപിതാവിന്റെ പരിപൂർണത പ്രാഭിക്കാൻ ഉള്ള ക്ഷണവുമായിട്ട്...

-          നമ്മെ അവിടുന്ന് പ്രകാശമാക്കി, സ്നേഹിതന്മാരാക്കി...

o    ‘ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണ്.’ (Jn 8:12). ‘നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാണ്” (Mt 5:14)

o     ‘ഇനി ഞാന്‍ നിങ്ങളെ ദാസന്മാര്‍ എന്നു വിളിക്കുകയില്ല... ഞാന്‍ നിങ്ങളെ സ്നേഹിതന്മാരെന്നു വിളിച്ചു. (Jn 15:15)

-          ദൈവത്തെ പിതാവെന്ന് വിളിക്കാൻ നമുക്ക് അവിടുന്ന് അവകാശം തന്നു...

o    ‘സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ...’ (Mt 6:9)

-          എളിയവരില്‍, പീഡിതരില്‍ തന്നെത്തന്നെ താദാത്മ്യപ്പെടുത്തിയ (Mt 25:40, 45;  Acts 9:5) വാനാണ് മനുഷ്യപുത്രനായ യേശു, ഉദ്ധിതനായ യേശു. 

-          യേശുവിന്‍റെ ശിഷ്യപ്രമുഖന്‍ പറയുന്നു:

o    ‘നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിത ഗണവും വിശുദ്ധ ജനതയും ദൈവത്തിന്‍റെ സ്വന്തം ജനവുമാണ്.’ (1 Pet 2:9)

-          കുരിശിൽ കിടന്നുകൊണ്ട് തന്റെ അമ്മയെ നമ്മുടെയും അമ്മയായി നൽകി, നമ്മെ മറിയത്തിന്റെ മക്കളും...

എന്നാല്‍, ദാസ്യവൃദ്ധിക്ക് ഔന്നത്യമാര്‍ന്ന മറ്റൊരു തലവും വേദപുസ്തകം നല്‍കുന്നുണ്ട്:

-          ദൈവത്തിന് ദാസനായിരിക്കുന്നതു പോലെയല്ല, മനുഷ്യര്‍ക്ക് ദാസനാവുക... അതുകൊണ്ടായിരിക്കണം, ‘യജമാനത്വം പുലര്‍ത്തുന്നതും അധികാരം പ്രയോഗിക്കുന്നതും’ തന്‍റെ ശിഷ്യരുടെയിടയില്‍ അരുത് എന്ന്‍ കര്‍ത്താവ് ആഹ്വാനംചെയ്തത്... കൂടാതെ, ‘വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ ശുശ്രൂഷകനായിരിക്കണം... ഒന്നാമാനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനായിരിക്കാനും’ എന്നതാണ് ശിഷ്യത്വത്തിന്റെ ശൈലി എന്നും പഠിപ്പിച്ചു.

-          ദൈവ സ്നേഹം സഹോദര സ്നേഹത്തില്‍ പ്രകടമാകേണ്ടാതുപോലെ ദൈവത്തിന്‍റെ, കര്‍ത്താവിന്‍റെ ദാസി അതര്‍ഹിക്കുന്നവരുടെ ദാസിയുമാവണം എന്നതാണു മറിയത്തിന്‍റെ എലിസബത്തിന്‍റെ അടുത്തുള്ള സന്ദര്‍ശനവും തുടര്‍ന്ന് മൂന്നു മാസത്തെ ശുശ്രൂഷയും വ്യക്തമാക്കുന്നത്.

-          ദാസ്യവൃത്തി അടിച്ചേൽപ്പിക്കേണ്ടതല്ല, ഒരാൾക്ക് സ്നേഹത്തിന്റെ പേരിൽ അങ്ങനെയാവാം... (മറിയം എലിസബത്തിനെ ശുശ്രൂഷിക്കാൻ പോയത്, യേശു ശിഷ്യരുടെ പാദങ്ങൾ കഴുകിയത്...

 

-          ഇതൊന്നും അല്ലെങ്കിലും, ദൈവത്തിന് ദാസനായിരിക്കുന്നതു പോലെയല്ല, മനുഷ്യര്‍ക്ക് ദാസനാവുക... അതുകൊണ്ടായിരിക്കണം, ‘യജമാനത്വം പുലര്‍ത്തുന്നതും അധികാരം പ്രയോഗിക്കുന്നതും’ തന്‍റെ ശിഷ്യരുടെയിടയില്‍ അരുത് എന്ന്‍ കര്‍ത്താവ് ആഹ്വാനംചെയ്തത്... കൂടാതെ, ‘വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ ശുശ്രൂഷകനായിരിക്കണം... ഒന്നാമാനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനായിരിക്കാനും’ എന്നതാണ് ശിഷ്യത്വത്തിന്റെ ശൈലി എന്നും പഠിപ്പിച്ചു.

-          ദൈവ സ്നേഹം സഹോദര സ്നേഹത്തില്‍ പ്രകടമാകേണ്ടാതുപോലെ ദൈവത്തിന്‍റെ, കര്‍ത്താവിന്‍റെ ദാസി അതര്‍ഹിക്കുന്നവരുടെ ദാസിയുമാവണം എന്നതാണു മറിയത്തിന്‍റെ എലിസബത്തിന്‍റെ അടുത്തുള്ള സന്ദര്‍ശനവും തുടര്‍ന്ന് മൂന്നു മാസത്തെ ശുശ്രൂഷയും വ്യക്തമാക്കുന്നത്.

-          ദാസ്യവൃത്തി അടിച്ചേൽപ്പി ക്കേണ്ടതല്ല, ഒരാൾക്ക് സ്നേഹത്തിന്റെ പേരിൽ അങ്ങനെയാവാം... (മറിയം എലിസബത്തിനെ ശുശ്രൂഷിക്കാൻ പോയത്, യേശു ശിഷ്യരുടെ പാദങ്ങൾ കഴുകിയത്...

-          ദാസന്‍ എജമാനന്റെ സ്വകാര്യതപോലും അറിയുന്നവനാണ്, ബലവും ബലഹീനതയും, പരിമിതികളും അറിയുന്നവന്‍, സ്വന്തം സഹോദരങ്ങള്‍ക്കോ, മക്കള്‍ക്കോ പോലുമോ അറിയാത്ത പലതും അറിയുന്നവന്‍, അദ്ദേഹത്തിന്‍റെ മറ്റൊരു സ്വത്വമാണവന്‍ എന്നു വേണമെങ്കില്‍ പറയാം!

 

ദൈവദൂതനുമായുള്ള മറിയത്തിന്‍റെ സംഭാഷണം ശ്രദ്ധിക്കാം:

‘നന്മ നിറഞ്ഞവളെ സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ’ എന്ന് കേട്ടപാടെ, സായിപ്പിനെകണ്ടു കവ്വാത്തു മറന്നതുപോലെ ആയില്ല മറിയം, പകരം തന്‍റെ അമ്പരപ്പ് അസ്വസ്ഥതയായി വെളിപ്പെടുത്തുന്നു.

പിന്നെ, ‘മറിയമേ, നീ ഭയപ്പെടേണ്ട...’ തുടര്‍ന്നുള്ള ഏതൊരു സ്ത്രീയും കൊതിക്കുന്ന വാഗ്ദാനങ്ങളും അവളെ സമാധാനിപ്പിച്ചില്ല. പകരം അവള്‍ ചോദിക്കുകയാണ്, ‘ഇതെങ്ങനെ സംഭവിക്കും, ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ!’ അതിനുള്ള മറുപടിയും ത്രുപ്തികരമായപ്പോള്‍ മാത്രമാണ് അവള്‍, ‘ഇതാ കര്‍ത്താവിന്‍റെ ദാസി, നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ’ എന്ന് സമ്മദം മൂളിയത്.

ദൈവദൂതനോട്പോലും ചോദ്യം ഉന്നയിക്കാനും തൃപ്തികരമായ ഉത്തരം വാങ്ങാനും തന്റേടം ഉണ്ടായിരുന്ന, ഒരു സ്വതന്ത്ര വ്യക്തിത്വം ആയിരുന്നു മറിയം. 

ദാസ്യവൃത്തി അടിച്ചേൽപ്പിക്കേണ്ടതല്ല, ഒരാൾക്ക് സ്നേഹത്തിന്റെ പേരിൽ അങ്ങനെയാവാം... (മറിയം എലിസബത്തിനെ ശുശ്രൂഷിക്കാൻ പോയത്, യേശു ശിഷ്യരുടെ പാദങ്ങൾ കഴുകിയത്...     

 

o    അങ്ങയുടെ ദാസന്‍ (അബ്രാഹം – Gen 18:3)

o     മോസസ് Ex 14:31; Num 12:7

o    സാമുവല്‍ 1Sam 3:9;

o    ദാവിദ് 2Sam 3:18

o    ദൈവത്തിന്‍റെ തിരെഞ്ഞെടുക്കപ്പെട്ട ദാസന്‍ (കര്‍തൃദാസന്‍) Mt 12:18

o    ദാസനായ ഇസ്രായേല്‍ Lk 1:54; 2:29

o    തന്‍റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തിയിരിക്കുന്നു Acts 3:13

 

-          അധികാരി, ഉദ്യോഗസ്ഥന്‍, പ്രതിനിധി, ദൂതന്‍ എന്നിങ്ങനെയുള്ള അര്‍ത്ഥ തലങ്ങളുമുണ്ട്

-           ദാസ്യവൃദ്ധി നികൃഷ്ടമെന്ന് കരുതിയവര്‍ക്ക്, കരുതുന്നവര്‍ക്കുള്ള ഒരു വെല്ലുവിളിയായുമാണ് യേശു ശിഷ്യരുടെ പാദങ്ങള്‍ കഴുകിയത്, മാത്രവുമല്ല  അതനുകരിക്കുവാന്‍ ശിഷ്യരോട് ആഹ്വാനവും ചെയ്തതും, അതിലുപരി അവരെ ദാസന്മാരെന്നല്ല സ്നേഹിതന്മാരാണാന്നു വിളിച്ചതും!

-          തന്‍റെ ചായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യനെ, സൃഷ്ടിയുടെ മകുടമായവനെ, എല്ലാം ആര്‍ക്കുവേണ്ടി സൃഷ്ടിടിക്കപ്പെട്ടുവോ അവനെ  ഇങ്ങനെ ദാസനാക്കി ദൈവം അവഹേളിക്കുമോ? 

-          ഞാന്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവ്, പരിശുദ്ധനായിരിക്കുന്നതുപോലെ  നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍. (Lev 11:44)

-          നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണനായിരിക്കുവിന്‍. (Mt 5:48)

o    വേദപുസ്തകത്തില്‍, ഇതിന് വിശ്വസ്ത ഭ്രുത്യന്‍, ‘സഹന ദാസന്‍’ എന്നൊരു അര്‍ത്ഥവുമുണ്ട്, അതായത് വിശ്വസ്തതയും സേവന തല്പരതയുമുള്ള അനുയായി, ദൈവത്തിന്‍റെ മുന്‍പില്‍ വിനീതനാകുന്നവന്‍, ദൈവ ഇംഗിതത്തിനും പ്രചോദനത്തിനും സ്വയം വിട്ടുകൊടുക്കുന്നവന്‍, മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് സഹാനുഭൂതിയോടെ, സഹായഹസ്തവുമായി കാത്തിരിക്കുന്നവന്‍, സാമ്പത്തികമോ അല്ലാതെയോ ഉള്ള പ്രതിഫലത്തിന് കാത്തിരിക്കാത്തവന്‍...

-          - സൃഷ്ടിയിലെ മനുഷ്യൻ മഹത്വമുള്ളവനാണ്, കാരണം ദൈവത്തിന്റെ ഛായയും സാദൃശ്യവുമുള്ള വനാണവൻ...

-          - അസ്തിത്വത്തിലേക്ക് വിളിക്കപ്പെട്ട അവൻ തുടർന്ന് ദൈവത്തിന്റെ തന്നെ വിശുദ്ധിയിലേ ക്കാണ്  വിളിക്കപ്പെട്ടത്...

-          - യേശുവും ഇതാവർത്തി ക്കുന്നു, ദൈവ പിതാവിന്റെ പരിപൂർണത പ്രാഭിക്കാൻ ഉള്ള ക്ഷണവുമായിട്ട്...

-          - അങ്ങനെ, ദൈവത്തെ പിതാവെന്ന് വിളിക്കാൻ നമുക്ക് അവിടുന്ന് അവകാശം തന്നു...

-          - നമ്മെ അവിടുന്ന് സ്നേഹിതന്മാരെന്ന് വിളിച്ചു...

-          - കുരിശിൽ കിടന്നുകൊണ്ട് തന്റെ അമ്മയെ നമ്മുടെ യും അമ്മയായി നൽകി, നമ്മെ മറിയത്തിന്റെ മക്കളും...

o    Mt 17:24-27 നികുതി – അന്യരും മക്കളും...

-          [‘മക്കള്‍ക്ക് നല്ല വസ്തുക്കള്‍ കൊടുക്കണമെന്ന് ദുഷ്ടരായ നിങ്ങള്‍ അറിയുന്നുവെങ്കില്‍, നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ്, തന്നോട് ചോദിക്കുന്നവര്‍ക്ക് എത്രയോ കൂടുതല്‍ നന്മകള്‍ നല്‍കും.’ (Mt 7:11)

-          ധൂര്‍ത്തപുത്രന്‍റെ ഉപമ... (Lk 15:11-24)]

 

 

28.12.2022:

മറിയം - ദൈവ മാതാവ്...

വചന പ്രഘോഷണം – വേളാങ്കണ്ണി - 01.01.2023

സംഖ്യ 6:22-27; ഗല 4:4-7; ലൂക്കാ 2:16-21

മറിയം –

വേളാങ്കണ്ണിയുടെ, ഇവിടെ വരുന്ന വര്ഗ്ഗ-വര്ണ്ണ, ജാതി-മത, ഭാഷ-ദേശ ഭേദംകൂടാതെയുള്ള ജനസഹസ്രങ്ങളുടെ അമ്മയാണ്, ആശ്രയവും ആശ്വാസവുമാണ്... ഈ പുണ്യ ഭൂമിയുടെ പ്രശസ്തിക്ക് കാരണഭൂതയും...

o    ഇവിടെ അവള്‍ ആരോഗ്യമാതാവാണ്, ആത്മ ശരീരങ്ങളുടെ...

-          വേദപുസ്തകം, സുവിശേഷങ്ങള്‍ അവളെ പരിചയപ്പെടുത്തുന്നത്, ‘ജോസഫ്...മായി വിവാഹ നിശ്ചയം ചെയ്യപ്പെട്ടവളായിട്ടാണ് (Lk 1:27).

o    ‘അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു.’ (Mt 1:18)

o    ദൂതന്‍ പറഞ്ഞു: പരിശുദ്ധാത്മാവ് നിന്‍റെമേല്‍ വരും, അത്യുന്നതന്‍റെ ശക്തി നിന്‍റെമേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും.’  (Lk 1:35)

o    ‘...ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭംധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍ നിന്നാണ്.’ (Mt 1:20)

o    അങ്ങനെ മറിയം യേശുവിന്‍റെ അമ്മയായി...

§  ആദിയിലുണ്ടായിരുന്ന, ദൈവത്തോടുകൂടെയായിരുന്ന, ദൈവമായിരുന്ന വചനം... (Jn 1:1) മാംസമായി നമ്മുടെയിടയില്‍ വസിച്ചു... (Jn 1:14), മറിയത്തിന്‍റെ മകനായി, യേശുവായി (Lk 1:31; Mt 1:21)...

-           മറിയത്തിന്റെ പുത്രന് ദൈവത്തിന്റെയും പുത്രനാണ്...

o    അങ്ങനെ, മറിയം മനുഷ്യാവതാരം ചെയ്ത ദൈവത്തിന്‍റെ മാതാവും ‘Theotokos’ ‘Madonna’... (Nestorian schism).

§   മൂന്നാം നൂറ്റാണ്ടു മുതല്‍ ഈ വിശേഷണം മറിയത്തിനുണ്ട്... എഫേസൂസ് സുനഹദോസാണ് 431-ല്‍ ഔദ്യോഗികമായി അത് പ്രഖ്യാപിച്ചത്...

§    

-           ദൈവം ഒരു വിശ്വാസമാണ്. അതുകൊണ്ടുതന്നെ യേശുവിലെ ദൈവീകതയും വിശ്വസംതന്നെ, ദൈവമായ യേശുവിന്‍റെ അമ്മ ദൈവത്തിന്‍റെയും അമ്മയാകുന്നതതും വിശ്വാസംതന്നെ.

o    എന്നാല്‍, അതിനെ യുക്തിസഹജമാക്കാന്‍ ശ്രമിക്കുമ്പോഴാണ് പ്രശ്നമാവുന്നത്...

-           വിശ്വാസികളായ നമുക്ക് മറിയം അമ്മയാണ്, യേശുതന്നെ മരണശാസനമായി കുരിശില്‍ കിടന്നുകൊണ്ട് നല്‍കിയ വലിയ ദാനം, ‘ഇതാ, നിന്‍റെ മകന്‍’ എന്ന്‍ മറിയത്തോടും, ‘ഇതാ, നിന്‍റെ അമ്മ’ എന്ന് ശിഷ്യനോടും പറഞ്ഞത് (Jn 19:26,27).  

-           ഈ അമ്മയും യേശുവിനെ അനുഗമിച്ചവളാണ്, കാലിത്തൊഴുത്തു മുതല്‍ കാല്‍വരി വരെ... അങ്ങനെ അവളും യേശുവിന്‍റെ ശിഷ്യയാണ്‌, ആദ്യത്തെയും എക്കാലത്തെയും ശിഷ്യ, ഉദാത്തയായ ശിഷ്യ... 

o    അതുകൊണ്ടുതന്നെ അവള്‍ നമുക്ക് മാതൃകയും, ജീവിതം കൊണ്ടും, വല്ലപ്പോഴുമൊരിക്കല്‍ അവള്‍ ഉച്ചരിച്ച വാക്കുകളിലൂടെയും...

§   ആകപ്പാടെ ഏതാണ്ട് നാലു പ്രാവശ്യം മാത്രം അവള്‍ സംസാരിച്ചതായി നാം കാണുന്നു.

·          ‘ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ’ Lk 1:34

തന്‍റെതന്നെ വ്യക്തിത്വത്തിന്‍റെ ദൈവീകമായ സമഗ്രതയെ, വിശുദ്ധിയെ പരിരക്ഷിക്കാന്‍ വേണ്ടി...

·         ‘ഇതാ, കര്‍ത്താവിന്‍റെ ദാസി! നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ!’ 1: 38

·          സ്തോത്രഗീതം 1:46-55

തനിക്കു ലഭിച്ച കൃപകളെയോര്‍ത്ത് നന്ദിയര്‍പ്പണം...

·          ‘മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്? നിന്‍റെ പിതാവും ഞാനും ഉത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു.’ 2:48

മകന്‍റെ പിതാവിനുവേണ്ടി...

·         ‘അവര്‍ക്കു വീഞ്ഞില്ല.’ Jn 2:3,5

മറ്റുള്ളവര്‍ക്കുവേണ്ടി...

·         അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍.’ Jn 2:5

-           അമ്മയില്‍ നിന്ന് പഠിച്ച പാഠമാണ് യേശു പ്രാര്‍ത്ഥനയാക്കിയത്, ‘... അങ്ങയുടെ ഹിതം  സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ...’ Mt 6:10

-           അതുതന്നെ വേദനാജനകവും അവഹേളനാപൂര്‍ണവുമായ മരണവേളയിലും അവിടുന്ന് പ്രാര്‍ഥിച്ചത്:  ‘പിതാവേ, അങ്ങേക്ക് ഇഷ്ടമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്ന് അകറ്റണമേ. എങ്കിലും, എന്‍റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ! Lk 22:42

‘പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്‍റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു.’ Lk 23:46

 

പ്രാര്‍ത്ഥന:

-           ‘നിങ്ങള്‍ ചോദിക്കുന്നതിനുമുമ്പ്തന്നെ നിങ്ങളുടെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ് അറിയുന്നു.’ Mt 6:8

-           നിങ്ങള്‍ക്കിവയെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ പിതാവ് അറിയുന്നു. നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും.’ Mt 6:32-33

-           ‘മക്കള്‍ക്കു നല്ല വസ്തുക്കള്‍ കൊടുക്കണമെന്ന് ദുഷ്ടരായ നിങ്ങള്‍ അറിയുന്നുവെങ്കില്‍, നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ്, തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയോ കൂടുതല്‍ നന്മകള്‍ നല്‍കും! 7:11

 

  

Comments

Popular posts from this blog

യേശുവിന്റെ ദൈവരാജ്യ/ സുവിശേഷ അനിവാര്യതകൾ... 17.06.2025

'സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല' 14.06.2025

പൗലോസിന്റെ മാനസാന്തര...