പൗലോസിന്റെ മാനസാന്തര...

 പൗലോസിന്റെ മാനസാന്തര... 25.01.2025

സുപ്രഭാതം.

ഇന്ന് ഒരു 'ക്രൈസ്തവിക'
(കത്തോലിക്ക)മായ ചിന്ത പങ്കുവയ്ക്കാം എന്ന് കരുതുന്നു, വിശേഷിച്ചും, ആരാധനാക്രമം അനുസരിച്ച് ഇന്ന് പൗലോസിന്റെ മാനസാന്തര തിരുനാളായതുകൊണ്ട് ...
പഠന കാലത്ത് കേട്ട്, പിന്നീട് ബോധ്യപ്പെട്ട ഒരു പ്രസ്ഥാവനയിൽനിന്ന് തുടങ്ങട്ടെ: "What we have today is not Christianity but Paulianity.", അതായത്, ഇന്ന് നമക്കുള്ളത് ക്രൈസ്തവീകതയല്ല, പിന്നെയോ പൗലോസികതയാണ്!
'Jesus of history' and 'Christ of faith', അതായത് ചരിത്രത്തിലെ യേശുവും വിശ്വാസത്തിന്റെ ക്രിസ്തുവും എന്ന് രണ്ടു പഠന രീതി/ശാഖകൾ ഉണ്ട്.
ഇതിലെ ആദ്യ വിഭാഗത്തിൽ, ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്ന, Jose Antonio Pagola - യുടെ "Jesus - An Historical Approximation" എന്ന പുസ്തകം ഏറെ സംഭാവന ചെയ്തിട്ടുണ്ട്.
പൗലോസായി മാറിയ സാവൂൾ അവകാശപ്പെടുന്നതു പോലെ പണ്ഡിത ശിഷ്യനല്ല യേശു. തന്റെ പ്രദേശത്തെ സാധാരണക്കാരുടെ സംസാര ഭാഷയായ അരമായ ഭാഷല്ലാതെ പാണ്ടിത്യം അവകാശപ്പെടുന്നവരുടെ ഹെബ്രായ ഭാഷ പോലും ശരിക്കും അറിയാത്തവനാണ് അവിടുന്ന്.
അവിടുന്ന് ജനിച്ചതും, വളർന്നതും, ജീവിച്ചതും സാധാരണക്കാരുടെ ഗലീലിയിലാണ്. എന്നാൽ അവിടുത്തേക്ക് വ്യത്യസ്തവും ശക്തവും സമൂലവുമായ ഒരു ദൈവാനുഭവം ഉണ്ടായി. അതിലൂടെ ദൈവത്തെ പിതാവായി അറിഞ്ഞു, അനുഭവിച്ചു, ജീവിച്ചു, ജീവിതം പങ്കുവച്ചു...
ഗലീലിയിലെ സാധാരണക്കാരാണ് അവിടുത്തെ നന്മ അനുഭവിച്ചവരും, ശ്രോദാക്കളും, ശിഷ്യരുമൊക്കെ.
അത്ഭുതമെന്ന് തോന്നാവുന്ന ലളിതമായ കാര്യങ്ങളാണ് അവിടുന്ന് പ്രവർത്തിച്ചത്, അങ്ങനെയാണ് ജീവിച്ചത്, അതുപോലെ ജീവിക്കാൻ അനുഗമിച്ചവരെ ഉൽബോധിപ്പിച്ചത്.
എന്നാൽ പൗലോസ്, ഇന്നത്തെ വായന (അപ്പോ. പ്രവർ 22:3-16) യിൽ അവകാശപ്പെടുന്നതുപോലെ,'... ഗമാലിയേലിന്റെ... ശിക്ഷണം നേടി... തീക്ഷണത നിറഞ്ഞവനാണ്... (യേശു) മാർഗത്തെ നാമാവശേഷമാക്കത്തക്കവിധം പീഡിപ്പിച്ചവനാണ്...'
അത്തരം ഒരു യാത്രയിലാണ് അദ്ദേഹത്തിന്‌ തികച്ചും വ്യത്യസ്തമായ 'യേശു' അനുഭവം ഉണ്ടായതായി പറയുന്നത്!
പിന്നെ, യേശുവിനെ നേരിട്ട് അറിഞ്ഞ് അനുഭവിച്ച് അനുഗമിച്ചവരും അവിടുന്ന് നേരിട്ട് വിളിച്ചവരുമായ ശിഷ്യ സമൂഹത്തെയാകെ പിന്നിലാക്കിക്കൊണ്ട് അദ്ദേഹം ശരിക്കും ഒരു പടയോട്ടമാരംഭിക്കുകയായിരുന്നു...
അദ്ദേഹം പിന്നീട് യേശുവിനെ യഹൂദ പൗരോഹിത്യ, നിയമ, ആചാര മൂശയിൽ വാർത്ത് അവതരിപ്പിക്കാൻ തുടങ്ങി...
യേശുവിന്റെ ദൈവാനുഭവം, അവിടുത്തെ ശിഷ്യഗണം ഏറ്റെടുത്ത ആ അനുഭവം അന്യമായി...
യേശു അനുഭവിച്ച ദൈവ പിതാവിന്റെ പുത്രൻ എന്ന അടിസ്ഥാന അനുഭവത്തിൽനിന്നും അവിടുന്ന് രൂപം കൊടുത്ത സാഹോദര്യം, സമത്വം, സ്വാതന്ത്ര്യം, അഭിമാനം എന്നീ ദൈവരാജ്യ മൂല്യങ്ങളെ ഏതാണ്ട് അവഗണിച്ചുകൊണ്ട്, പൗരോഹിത്യവും, നിയമങ്ങളും, ആചാരങ്ങളും, അധികാരശ്രേണിയുമൊക്കെ ചിട്ടയായി അവതരിപ്പിച്ച് തനിക്ക് സുപരിചിതമായ, എന്നാൽ ഒരർത്ഥത്തിൽ യേശു ശ്രദ്ധിക്കാതിരുന്ന വഴിക്ക് നയിച്ചു...
അങ്ങനെ, ഇന്ന് അദ്ദേഹം വ്യവസ്ഥാപിതമായ അധികാരവും, ആധിപത്യവും, ആസ്തികളുമുള്ള ക്രൈസ്തവ, കത്തോലിക്ക സഭകൾക്ക് ഏതാണ്ട് തുടക്കമിട്ടു...
ഇവിടെ പത്രോസ് ഉൾപ്പെടെയുള്ള ശിഷ്യർ നിസ്സഹായരാവാതെ മറ്റെന്താണ് വഴി...
'പുതിയ നിയമത്തിലെ... ഇരുപത്തേഴു ഗ്രന്ഥങ്ങളിൽ പതിമൂന്നെണ്ണം പൗലോസിന്റെ നാമത്തിലാണ് അറിയപ്പെടുന്നത്...' (p. 434, പഠന ബൈബിൾ - പുതിയ നിയമം, പി. ഒ. സി, കൊച്ചി, 2022). ഇതിന് പുറമെ നാലു സുവിശേഷകന്മാരിൽ മർക്കോസ് അദ്ദേഹത്തിന്റെ സഹപ്രവർത്തകനും, ലൂക്കാ സ്നേഹിതനുമാണ്. എങ്കിൽ, അദ്ദേഹത്തിന്റെ സ്വാധീനം എന്തുമാത്രമാണെന്ന് ഊഹിക്കാവുന്നതല്ലയുള്ളു.
ആർക്കോ വേണ്ടി, എന്തിനോ വേണ്ടി അകറ്റി നിർത്തപ്പെട്ട യേശുവിനെ തിരികെപിടിച്ച്, അവിടുന്ന് അനുഭവിച്ച, ജീവിച്ച, പ്രഖ്യാപിച്ച ദൈവാനുഭവവും ദൈവരാജ്യവും സ്വയത്തമാക്കാൻ നമുക്കാവട്ടെ. നന്ദി.
All reactions:
Maksin Gracen Santhosh, Mary Thankachan and 18 others

Comments

Popular posts from this blog

യേശുവിന്റെ ദൈവരാജ്യ/ സുവിശേഷ അനിവാര്യതകൾ... 17.06.2025

'സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല' 14.06.2025