ദിവ്യകാരുണ്യ തിരുനാൾ - 22.6.25

 ദിവ്യകാരുണ്യ തിരുനാൾ - 22.6.25

Gen 14:18-20/ 1Cor 11:23-26/ Lk 9:11-17


- അത്യുന്നത ദൈവത്തിന്റെ പുരോഹിതനായ മെൽകിസദേക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്ന് അബ്രാത്തെ അനുഗ്രഹിക്കുന്നു.

- പൗലോസ് കൊറീന്തിലെ സഭയെ അദ്ദേഹത്തിന് കർത്താവിൽ നിന്ന് ലഭിച്ചുവെന്ന് പറയപ്പെടുന്ന പുതിയ ഉടമ്പടിയെ ഏല്പിക്കുന്നു.

- വിജനപ്രദേശത്ത് കൂടിയ ജനത്തെ ആഹാരം വാങ്ങാൻ/ കഴിക്കാൻ പറഞ്ഞയക്കണമെന്ന് ശിഷ്യന്മാർ ഓർമ്മിപ്പിച്ചപ്പോൾ...

ദിവ്യകാരുണ്യം ക്രൈസ്തവീകതയുടെ, ക്രൈസ്തവ ആരാധനയുടെ കേന്ദ്ര ബിന്ദുവാണ്, ഉച്ചിയും ഉറവായുമാണ്.

ഇത് പഴയ നിയമത്തിലെ പെസഹാക്ക് പകരമാണ്. ശരിക്കും പെസഹാദിനമാണ് ശിഷ്യന്മാരുടെ ഓർമ്മിപ്പിക്കലിനെ തുടർന്ന്, യേശു ഇതിനായി ഏർപ്പാട് ചെയ്യാൻ ആവശ്യപ്പെട്ടത്. അതിന് അനിവാര്യമായ കുഞ്ഞാടിന് പകരം, യോഹന്നാൻ മുമ്പൊരിക്കൽ തന്നെ ചൂണ്ടിക്കാണിച്ച് പരിചയപ്പെടുത്തിയ കുഞ്ഞാടായി സ്വായം സങ്കല്പിച്ചുകൊണ്ട് അപ്പത്തിന്റെ വീഞ്ഞിന്റ സാദൃശ്യത്തിൽ തന്റെതന്നെ ശരീര രക്തങ്ങളായി, താനായി അവിടുന്ന് സമർപ്പിച്ചത്...

പെസഹാപോലെ ഇതും, ശിഷ്യർ ചെയ്യുമ്പോഴെല്ലാം തന്റെ ഓർമ്മയ്ക്കായി ചെയ്യണമെന്ന് ആഹ്വാനം ചെയ്തത്.

പൗരോഹിത്യത്തിന്റെ തുടക്കം മേൽകിസദേക്കിൽ അന്വേഷിക്കുന്നതു പോലെ അപ്പവും വീഞ്ഞിന്റെയും സാങ്കത്യം  കാണാനുള്ള ശ്രമമായി ഒന്നാം വായനയെ കാണാവുന്നതാണ്.

രണ്ടാമത്തെ വായന പുതിയ ഉടമ്പടിയുടെ വിവരണം സമാന്തര സുവിശേഷങ്ങൾക്ക് പുറമെ പൗലോസാണ് നൽകുന്നതുകൊണ്ടും.

സുവിശേഷം, വിശപ്പും, അകറ്റാൻ അപ്പവും അതിന്റെ പുറകിലെ യേശുവിന്റെ അനുകമ്പയും പ്രകടമാക്കുന്നു. വിശപ്പിന്റെ വിളി കേട്ടവൻ  അപ്പത്തിന്റെ വില അറിഞ്ഞവനാണ് മനുഷ്യാവതാരം ചെയ്ത ദൈവത്തിന്റെ ആദ്യജാതൻ, യേശു.

അതുകൊണ്ടുതന്നെ അപ്പം എന്നും അവിടുത്തേക്ക് ഒരു അനുഭൂതിയായിരുന്നു. അപ്പം കാണുമ്പോൾ, കൈയിലെടുക്കുമ്പോൾ അതിന്റെ പിന്നിലെ അധ്വാനത്തെ, വിയർപ്പിനെ, വേദനയെ, ത്യാഗത്തെ അതിന് പ്രേരിപ്പിക്കുന്ന വേണ്ടപ്പെട്ടവരോട്, ആശ്രിതരോട് അവർക്കുള്ള സ്നേഹം, കരുതലൊക്കെ അവിടുത്തെ കണ്മുൻപിൽ തെളിയും, അതിന്റെ പിന്നിലെ ദൈവാനുഗ്രഹത്തെ, ദൈവ പരിപാലനെയൊക്കെ അവിടുന്നോർക്കും. അതുകൊണ്ടാണ് അപ്പം കാണുമ്പോൾ അവിടുന്ന് ദൈവത്തെ, അതിന്റെ പിന്നിലെ അധ്വാനത്തെ, വിയർപ്പിനെ, ത്യാഗത്തെയോർത്ത് നന്ദി പറഞ്ഞത്, വാഴ്ത്തിയത്...

അപ്പം പങ്കുവയ്ക്കപ്പെടേണ്ടതാണ്, ആഹാരം ഓഹരിക്കപ്പെടേണ്ടതും. അതുകൊണ്ടാണ് അവിടുന്ന് എല്ലായെപ്പോഴും അപ്പം മുറിച്ചത്, പങ്കുവച്ചത്. അങ്ങനെയാണ് എമ്മാവൂസിലെ ശിഷ്യന്മാർ അവിടുത്തെ തിരിച്ചറിഞ്ഞത്.

അതുകൊണ്ടാണ് അന്ത്യ അത്താഴമായിത്തീർന്ന പെസഹ ഭക്ഷണത്തിലെ അപ്പത്തെ തന്റെ ശരീരമായും വീഞ്ഞിനെ രക്തമായും കണ്ട് ശിഷ്യർക്ക്, ലോകത്തിന് നൽകിയത്. അങ്ങനെയാണ് ആ പെസഹ, പുതിയ ഉടമ്പടിയായത്.

"വിശക്കുമ്പോൾ വിരുന്നൊരുക്കാൻ അപ്പമുണ്ടോ കൂട്ടരേ/ കല്ലിനെ അപ്പമാക്കാൻ സിദ്ധിയുണ്ടോ കൂട്ടരേ/ മാംസത്തെ അപ്പമാക്കാൻ സിദ്ധിയില്ലേ കൂട്ടരേ// വരണ്ടരണ്ട തൊണ്ടയ്ക്കായ് എന്തുണ്ട് കൂട്ടരേ/ വെള്ളത്തെ വീഞ്ഞാക്കാൻ സിദ്ധിയുണ്ടോ കൂട്ടരേ/  രക്തത്തെ വീഞ്ഞാക്കാൻ സിദ്ധിയില്ലേ കൂട്ടരേ!//  ഈ സിദ്ധിയാണ് ലോകത്തിന്റെ വിശപ്പടക്കാൻ വേണ്ടത് ,  അല്ലാതെ അത്ഭുതമല്ല . 

നമ്മുടെ മാംസവും ചോരയും വിയർപ്പാക്കി അധ്വാനിക്കുമ്പോഴാണ് ഭൂമി വിള നൽകുന്നത്, നമ്മുടെ വിശപ്പ് മാറുന്നത്... 

യേശുവിന്റെ കൈയിൽ കിട്ടിയ അഞ്ചപ്പവും രണ്ടു മത്സ്യങ്ങളും ഒരു ബാലന്റെ വകയായിരുന്നു. അതിനെയാണ് അവിടുന്ന് വാഴ്ത്തി വിഭജിച്ച് അയ്യായിരത്തോളം ആളുകൾക്ക് നൽകിയതെന്ന് സുവിശേഷങ്ങൾ പറയുന്നത്...

ഇതൊരു അത്ഭുതമായി കാണാനാണ് നമ്മെ പഠിപ്പിച്ചിട്ടുള്ളത്... അതിനുമപ്പുറത്ത് ഇതിനെ പങ്കുവയ്ക്കലിന്റെ മാതൃകയായിക്കൂടി കാണാവുന്നതല്ലേ? അയ്യായിരം പുരുഷന്മാർ മാത്രമോ? ഒരേയൊരു ബാലൻ മാത്രമേ ഉണ്ടായിരുന്നുവോ? ഉറപ്പായും ഇത്താരമൊരു ജനാവലിയിൽ സ്ത്രീകളും, വിശേഷിച്ചും അമ്മമാരും അവരുടെ കുഞ്ഞുങ്ങളും ഉണ്ടായിരുന്നിരിക്കണം. അമ്മമാർ മക്കൾക്ക് ഇതുപോലെ അപ്പവും മീനും കരുതിയിട്ടുണ്ടാവണം. ഒരു കുഞ്ഞ് കൊടുത്തു തുടങ്ങിയപ്പോൾ മറ്റു കുഞ്ഞുങ്ങളും മുന്നോട്ട് വന്നിട്ടുണ്ടാവണം. അവയെല്ലാംകൂടി എല്ലാവർക്കുമായി പങ്കുവച്ചിട്ടുണ്ടാവണം.

യേശുവിനെ കാണാൻ,   കേൾക്കാൻ, ഓടിയെത്തിയവർ ആഹാരത്തിലുപരി അവിടുത്തെ സൗഖ്യം, ആശ്വാസം, അനുഗ്രഹം എന്നിവയാണ് കാത്തിരുന്നത്. അതുകൊണ്ട് കിട്ടിയ അപ്പത്തെപ്പോലും അവഗണിച്ചതുകൊണ്ടാവും ഇത്രയേറെ ബാക്കി വന്നത്!

വിശുദ്ധ ബേസിൽ പറഞ്ഞത് ഇത്തരത്തിൽ ശ്രദ്ധിക്കുന്നത് നല്ലതാണ്: നാളത്തേയ്ക്കായി നിന്റെ ഉറിയിൽ സൂക്ഷിച്ചിരിക്കുന്ന കഞ്ഞി, അയലത്തെ വീട്ടിലെ വിശന്നു കരയുന്ന കുഞ്ഞിന്റേതാണ്. ആ അർത്ഥത്തിൽ നീ കള്ളനാണ്. ആകയാൽ. നമുക്കും വിശക്കുന്നവർക്ക് അപ്പമാവാം, ഉള്ളത് പങ്കുവച്ച് വിശപ്പടക്കാൻ ശ്രമിക്കാം... പങ്കുവച്ചാൽ തീരാവുന്ന വിശപ്പും ഇല്ലായ്മയുമേ ലോകത്തുള്ളൂ , അല്ലാതെ പൂഴ്ത്തിവയ്ക്കുകയല്ല. നന്ദി 

Comments

Popular posts from this blog

യേശുവിന്റെ ദൈവരാജ്യ/ സുവിശേഷ അനിവാര്യതകൾ... 17.06.2025

'സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല' 14.06.2025

പൗലോസിന്റെ മാനസാന്തര...