തിരിഹൃദയത്തിരുനാൾ - 29.06.2025

 തിരിഹൃദയത്തിരുനാൾ - 29.06.2025

- Ez 34:11-16 - കർത്താവ് ഇടയൻ...

- Rom 5:5-11- യേശു വിൽ നീ‌തീകരണം...

- Lk 15:3-7 - കാണാതായ ആട്...


ഇന്നത്തെ വായനകൾ നല്ല ഇടയന്റേതാണ്! 


ഹൃദയം സ്നേഹത്തിന്റെ പര്യായമാണ്, സുപരിചിതമായ പ്രതീകമാണ്, യേശുവിന്റെ ഹൃദയം വിശേഷിച്ചും.


'...തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.' (Jn 3:16).

ആ ഏകജാതൻ നമ്മെ സ്നേഹിച്ചത് സ്വന്തം ജീവനെപ്പോലും നൽകിക്കൊണ്ടാണ്!

'ലോകത്തിൽ തനിക്കു സ്വന്തമായുള്ളവരെ അവൻ സ്നേഹിച്ചു, അവസാനംവരെ സ്നേഹിച്ചു.' (3:1)


'ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം. സ്നേഹിതർക്കുവേണ്ടിജീവൻ അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹം ഇല്ല.' (15:12-13). 


സ്നേഹം അപരരോടാണ്, അവരെ അടുപ്പിക്കലാണ്, ആശ്ലേഷിക്കലാണ്,

കരുതുകയാണ്, സൗഹൃദം, ബന്ധം സ്ഥാപിക്കലാണ്, സഹായിക്കലാണ്, പങ്കുവയ്ക്കലൊക്കെയാണ്...


സ്നേഹത്തിന്റെ ഉദാത്തമായ മറ്റൊരു ഭാവമാണ്, അത് നഷ്ടപ്പെടുമ്പോൾ അന്വേഷിച്ച്,  തിരികെ കൊണ്ടുവരുന്നത്, ബന്ധങ്ങളെ വീണ്ടെടുക്കുന്നത്.


ഇവയെ വിശദീകരിക്കാനാണ് എസെക്കിയേലും യേശുവും ഇടയനെ, നല്ല ഇടയനെ അവതരിപ്പിക്കുന്നത്. 


ആരോഗ്യരംഗത്ത് ഇന്ന്

ഏറെ സുപരിചിതമാണ്

ഹൃദയശശ്ത്രക്രീയയും ഹൃദയം മാറ്റിവയ്ക്കൽ ഹൃദയശശ്ത്രക്രീയകളും. 

ഇതല്ലേ, '... നിങ്ങളുടെ ശരീരത്തിൽനിന്ന് ശിലാഹൃദയം എടുത്തു മാറ്റി മാംസളഹൃദയം നൽകും' (36:26) എന്ന് എസെക്കിയേൽ അന്നേ പറഞ്ഞത്.

 സ്നേഹിതർക്കുവേണ്ടി എന്നല്ല ശത്രുക്കൾക്ക് വേണ്ടിപ്പോലും തുടിക്കുന്ന മാംസംള ഹൃദയം യേശുവിന്റേതല്ലാതെ മാറ്റാരുടേതാവാനാണ്? ആ ഹൃദയം നമ്മുടേതുപോലെ ഉള്ളിൽ സുരക്ഷിതമല്ല, മറിച്ച് അത് പുറത്ത്  അരക്ഷിതമാണ്... 


ഈ ഹൃദയത്തിലേക്കാണ് 'അധ്വാനിക്കുന്നവരെയും ഭാരം വഹിക്കുന്നവരെയും ആശ്വാസത്തിനായാണയാൻ' അവിടുന്ന് ക്ഷണിക്കുന്നത്.(Mt 11:28-29).


നമ്മുടെ സ്വാർത്ഥമായ, രോഗാതുരമായ ശിലാഹൃദയം എടുത്തു മാറ്റി യേശുവിന്റെ മാംസളമായ തുടിക്കുന്ന തിരിഹൃദയം പകരം വയ്ക്കുന്ന ശശ്ത്രക്രിയയ്ക്ക് നമുക്ക് വിധേയരാവാം. ഇത് സാധ്യമാവുന്നത് മാനസാന്തരത്തിലൂടെയും. അത് സാധ്യമാക്കി അങ്ങനെ തിരിഹൃദയ തിരുനാൾ അർത്ഥവത്താക്കാം.

Comments

Popular posts from this blog

യേശുവിന്റെ ദൈവരാജ്യ/ സുവിശേഷ അനിവാര്യതകൾ... 17.06.2025

'സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല' 14.06.2025

പൗലോസിന്റെ മാനസാന്തര...