കുടുംബം - ദൈവത്തിന്റെ കരം പിടിച്ചു നടക്കാൻ പഠിപ്പിക്കുന്നിടം...

 കുടുംബം - ദൈവത്തിന്റെ കരം പിടിച്ചു നടക്കാൻ പഠിപ്പിക്കുന്നിടം

                        [കുമാരപുരം ഇടവക മധ്യസ്ഥ തിരുനാൾ - 18.8.25]

"കുമാരപുരം ഇടവക ക്രിസ്തു സ്നേഹത്തിൽ ഒറ്റ കുടുംബമാണെന്ന്" പ്രഖ്യാപിക്കാനുള്ള ശ്രമത്തിൽ, കുടുംബത്തിന്റെ വിവിധങ്ങളായ ക്രൈസ്തവ പ്രത്യേകതകൾ പരിചിന്തനം ചെയ്യുകയാണ് ഈ ദിവസങ്ങളിൽ. 

നാം തുടങ്ങിയത്, കുടുംബം-പ്രാർത്ഥനയ്ക്കായി കരം കൂപ്പുന്ന ആലയം  എന്ന പ്രത്യേകതയെ ആസ്പതമാക്കിയാണ്. പ്രാർത്ഥന ദൈവത്തോടാണല്ലോ.ആ ദൈവത്തിന്റെ കരം പിടിച്ചു നടക്കുന്നിടവും കുടുംബമാവണം എന്നാണ് നാം ആഗ്രഹിക്കുന്നത്. അത്, ഹൃദയടുപ്പം ധ്വനിപ്പിക്കുന്ന ഹൃദ്യമായൊരു വിഷയംതന്നെ.


ദൈവം:

അതെ, ആദമും ഹവ്വയും ദൈവത്തിന്റെ കരം പിടിച്ചു നടന്നവരാണ്. സ്വന്തം ഇഷ്ടങ്ങൾക്കുവേണ്ടി, ആശ്ലേശിച്ച ആ കരം ഉപേക്ഷിച്ച് സ്വയം പുറത്തായവർ. അയ്യപ്പ പണിക്കരുടെ - വിവാദം സൃഷ്‌ടിച്ച 'ആദവും ദൈവവും' എന്ന കവിത ഈ അടുപ്പം വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.

ഒരേ ഉദരത്തിൽ നിന്ന് സഹോദരങ്ങളായ ആബേലും കായേനും, അസൂയ കടന്നുവരവേ, കായേൻ ദൈവത്തിന്റെ, സ്നേഹത്തിന്റെ കരം ഉപേക്ഷിച്ച് ആയുധമേന്തുന്നു, സഹോദരനെ കൊലപ്പെടുത്തുന്നു. ആദ്യനരഹത്യ!

ഏനോക്, നോഹ, അബ്രഹാം, ലോത്ത്, ഇസഹാക്, യാക്കോബ്, ജോസഫ്,മോശ തുടങ്ങിയവരൊക്ക ദൈവത്തിന്റെ സാമീപ്യം അനുഭവിച്ചവരാണ്. സ്വന്തമാക്കിയ ഇസ്രായേൽ ജനതയുമായി പകൽ

മേഘത്തൂണായി, രാത്രി ദീപസ്തംബമായി സഹവസിക്കയും സഞ്ചരിക്കയും ചെയ്തവനാണ് യഹോവ. അതുകൊണ്ടാണ് "ശക്തരും ധീരരുമായിരിക്കുവിൻ, ഭയപ്പെടേണ്ട, അവരെപ്രതി പരിഭ്രമിക്കുകയും വേണ്ട. എന്തെന്നാൽ, നിങ്ങളുടെ ദൈവമായ കർത്താവാണ് കൂടെ വരുന്നത്' എന്ന് നിയമാവർത്തന പുസ്തക(31:6) വും "മരണത്തിന്റെ നിഴൽ വീണ താഴ്‌വരയിലൂടെയാണ് ഞാൻ നടക്കുന്നതെങ്കിലും, അവിടുന്ന് കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല..." എന്ന് സങ്കീർത്ത(23:4) കനും പറയാൻ കഴിഞ്ഞത്.


യേശുവിന്റെ വരവോടെ ഇത്തരം സാന്നിധ്യം ആത്മാവായി, അരൂപിയായി', സ്വർഗസ്ഥനായ പിതാവ്... എന്ന അറിവിൽ, അനുഭവത്തിൽ എത്തിയത്. അങ്ങനെയാണ് സത്യത്തിലും അരൂപിയിലുമുള്ള ആരാധന (Jn 4:23-24) യേശു പ്രഖ്യാപിച്ചത്.

'ദൈവം സ്നേഹമാണ്' (1Jn 4:8,16,19). സൃഷ്ടി തന്നെ സ്നേഹത്തിന്റെ പ്രകടനമാണ്, മനുഷ്യ സൃഷ്ടി വിശേഷിച്ചും... അങ്ങനെയാണ്

'എനിക്ക് നിന്നോടുള്ള സ്നേഹം അനന്തമാണ്... എന്ന് ജറമിയ (31:3) യ്ക്കും, 'ഞാൻ അവരുടേമേൽ സ്നേഹം ചൊരിയും' എന്ന് ഹോസിയാ (14:4) യ്ക്കും പറയാൻ കഴിഞ്ഞത്. ഈ സ്നേഹാനുഭവമാണ്

'പിതാവ് എന്നെ സ്നേഹിച്ചതുപോലെ ഞാനും നിങ്ങളെ സ്നേഹിച്ചു.(Jn 15:9) എന്നും ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം (15:12) എന്നും പറയാൻ യേശുവിനെ പ്രാപ്തനാക്കിയത്. ഈ എളിയവരിൽ ഒരുവന് ചെയ്തപ്പോൾ എനിക്കുതന്നെയാണ് ചെയ്തത് (Mt 25:40, 45) എന്ന് അവസാന വിധിയിലും നീ പീഡിപ്പിക്കുന്ന യേശുവാണ് (Acts 9:5) ഞാൻ എന്ന് സാവൂളിനോടും നിത്യ ജീവൻ പ്രാപിക്കാൻ സഹോദര സ്നേഹം മതിയെന്ന് മത്തായി 19:16-23-ലും യേശുവിനും പറയാനായത്.


കാണുന്ന സഹോദരനെ വെറുക്കുകയും കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കുകയും ചെയ്യുന്നു എന്ന് പറയുന്നവൻ വ്യാജം പറയുന്നു (1Jn 4:20) എന്നതിലൂടെ സഹോദര സ്നേഹം തന്നെ ദൈവ സ്നേഹ മെന്ന് പ്രസ്ഥാപിക്കാൻ യോഹന്നാനെ പ്രേരിപ്പിച്ചത്.


നമ്മൾ സമൂഹ ജീവികളാണ്. കുടുംബത്തിൽ ജനിക്കുകയും വളരുകയും ചെയ്യുന്നവർ... ഇതിന്റെ അടിസ്ഥാനം സ്നേഹമല്ലാതെ മറ്റെന്താണ്? സ്നേഹം തന്നെയായ ദൈവത്തിൽ നിന്നുമാണ് ഈ സ്നേഹം നാം അനുഭവിക്കുന്നതും മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതും.


സ്നേഹം പ്രകടമാവുന്നത് ആദ്യം സ്ത്രീ പുരുഷ ബന്ധത്തിൽ, കാരണം അവർ പരസ്പര പൂരകങ്ങളാണ് (Gen 1:27)... പിന്നീട് ദാമ്പത്യത്തിൽ, കുടുംബത്തിൽ, സാഹോദര്യത്തിൽ, സൗഹൃദത്തിലൊക്കെ.. കുടുംബം ഇന്ന് ആഗോള പ്രതിസന്ധിയിലാണ്: യുവതി-യുവാക്കൾ വിവാഹം  ആഗ്രഹിക്കുന്നില്ല. നടക്കുന്നവയിൽത്തന്നെ ജനന നിരക്കിന്റെ കുറവ്...  മാതാപിതാക്കൾ ഉപജീവനത്തിനായി ജോലിക്ക് പോകേണ്ടിവരുമ്പോൾ കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം പ്ലേ സ്കൂളിലുമറ്റുമൊക്കെയാവുന്നു. കളിക്കൂട്ടുകാരായും, കൊള്ളാനും കൊടുക്കാനും രണ്ടാമതൊരാൾ ഇല്ലാതെ സ്വാർത്ഥതയും ദുർവാശി യുമൊക്കെയായി വളരുന്ന മക്കളുടെ ശ്രദ്ധ തിരിക്കാൻ, അവരെ അടക്കിയിരുത്താൻ, നിശപ്തരാക്കാൻഎളുപ്പമാർഗമായി മൊബൈൽ നൽകി പ്രലോഭകാരിയും നിയന്ത്രണമില്ലാത്ത തുമായ സമൂഹമാധ്യ മത്തിന്റെ നീരാളിപ്പിടുത്തത്തിന് വിട്ടു കൊടുക്കന്നു.

മനുഷ്യപുരോഗതിയിൽ കുടുംബം താരതമ്യേനെ പിന്നീടുണ്ടായ സംവിധാനമാണെങ്കിലും വേദപുസ്തകം അത് മനുഷ്യ സൃഷ്ടിക്കൊപ്പം അവതരിപ്പിക്കുന്നു! 

സ്നേഹപ്രകാശമായ ദൈവം ഇല്ലാത്ത വ്യക്തികൾഅന്ധകാരത്തിൽ അഭയം തേടുന്നു, അതിന്റെ തിന്മയ്ക്ക് വശംവദരാകുന്നു...

അതുകൊണ്ട്, ദൈവത്തെ, സ്നേഹത്തെ മുറുകെപ്പിടിക്കാം, ജീവിതം ഭദ്രമാക്കാം, സംതൃപ്തമാക്കാം. സ്വാർത്ഥതയുടെ അതിപ്രസരമുള്ള ചുറ്റുപാടിൽ ജനിച്ചു വീഴുന്ന മക്കളെ സ്നേഹമായ ദൈവത്തിന്റെ കരം പിടിച്ചു നടക്കാനും നിസ്വാർത്ഥമായി ജീവിച്ച്, ജീവിതം ധന്യമാക്കാനും പഠിപ്പിക്കാം...

ഇങ്ങനെ ദൈവകരം പറ്റി നടന്നവരാണ് പൂർവ്വപിതാക്കന്മാരും കുടുംബങ്ങളും. ആ നിരയിൽ അവസാനം എന്ന് പറയാവുന്ന കുടുംബമാണ് നസറത്തിലേത്. അങ്ങനെയാണ് അത് തിരുക്കുടുംബ മായാത്, അവിടെയാണ് യേശു 'പ്രായത്തിലും ജ്ഞാനത്തിലും, ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നത്,' (Lk 2:52) യേശുവിലെ ദൈവം വളർന്നത്, ലോകത്തിനുവേണ്ടി കുരിശിൽ ബലിയായത്, ഉയിർത്ത് ക്രിസ്തുവായത്... 

ദൈവത്തിന്റെ കരം പിടിച്ചു നടന്നാൽ നമ്മളും അവിടുത്തെപോലെ പരിപൂർണരാകും, പരിശുദ്ധരാകും. അതാണല്ലോ നമ്മുടെ വിളിയും (Mt:5:48). 

നന്ദി.


Comments

Popular posts from this blog

യേശുവിന്റെ ദൈവരാജ്യ/ സുവിശേഷ അനിവാര്യതകൾ... 17.06.2025

'സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല' 14.06.2025

പൗലോസിന്റെ മാനസാന്തര...