ബൈബിൾ ദൈവവചനം...

 ബൈബിൾ ദൈവവചനം...


ബൈബിൾ ദൈവവചനം എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇപ്പോൾ, 'As much Bible is the Word of God that much it is the word of man also.' എന്ന് സമ്മതിച്ചു തുടങ്ങിയിട്ടുണ്ട്.


അങ്ങനെയെങ്കിൽ, ദൈവം ആരാണ്, എന്താണ്! എവിടെയാണ്! ഓരോ മതങ്ങൾക്ക് ഓരോ ദൈവം എങ്ങനെ? അവ/അവർ തമ്മിൽ ബന്ധമുണ്ടോ? 


ദൈവം സൃഷ്ടിച്ചു, വിളിച്ചു, പറഞ്ഞു, ശപിച്ചു, ശിക്ഷിച്ചു എന്നെല്ലാം പറയുമ്പോൾ എന്താണ് മനസ്സിലാക്കേണ്ടത്? 


മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളെ, സംഭാഷണങ്ങളെ, ആജ്ഞകളെ, ശിക്ഷകളെ

സ്ഥിരീകരിക്കാൻ,

ശാശ്വദമാക്കാൻ,  'അതിലപ്പുറം ഇല്ല' എന്ന് വരുത്തിത്തീർ ക്കാൻ ഒരു അമാനുഷി ക പരിവേഷമായി ഏതോ അതിബുദ്ധിമാൻ അവതരിപ്പിച്ചതാവില്ലേ ഈ ദൈവം? 


ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് സ്വാർത്ഥ താല്പര്യങ്ങളുണ്ട്. അവ നിറവേറ്റാൻ നിസ്സഹായരായ, അജ്ഞാരായ മനുഷ്യരെ ഭയപ്പെടുത്തി, അടിച്ചമർത്തി, ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു ഇന്നും!


താല്പര്യങ്ങൾക്ക് അതീതനാവേണ്ടതല്ലേ

ദൈവം? താല്പര്യം, ആഗ്രഹം എല്ലാം ഏതോ ഒരു കുറവിന്റെ, ഇല്ലായ്മയുടെ, പോരായ്മയുടെ പശ്ചാത്തലത്തിലല്ലേ ഉണ്ടാവു. അങ്ങനെയുള്ള ഒന്ന് ദൈവമാകുന്നതെങ്ങനെ!


ഉടമ്പാടി എന്നല്ല, മറ്റെന്തിന്റെ പേരിലായാലും കുറേപ്പേരെ ഇഷ്ടപ്പെടുകയും, തിരഞ്ഞെടുക്കുകയും മറ്റുള്ളവരെ അകറ്റുകയും വെറുക്കുകയും ചെയ്യുന്നത് എങ്ങനെ ദൈവീകമാവും! അവരെ പരസ്പരം

ശത്രുക്കളാക്കി തല്ലിക്കുന്നത്, കൊലയ്ക്ക് കൊടുക്കുന്നത് എങ്ങനെ! 

അന്ധമായ അനുസരണം എന്തിനാണ്? 

ജിജ്ഞാസ, യുക്തി, അന്വേഷണധ്വര

യൊക്കെ തെറ്റാവുന്ന തെങ്ങനെ?

അതിന്റെ പേരിൽ 'പറുദീസ' യിൽ നിന്ന് പുറത്താക്കുന്നത് എന്ത് ന്യായം? മനസ്സുള്ളതു കൊണ്ടല്ലേ, മനനം ചെയ്യുന്നതുകൊണ്ടല്ലേ മനുഷ്യരായത്? നമ്മൾ മൃഗങ്ങളായിരിക്കണമെന്നാണോ വിവക്ഷ? അവപോലും പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യാറുണ്ടല്ലോ?


ഇനി ഒരുപക്ഷെ, മന്ദബുദ്ധിയാണോ ആഗ്രഹിക്കുന്നത്?


വിഗ്രഹാരാധന പാടില്ല എന്ന് പറയുന്നതിന്റെ അർത്ഥം 'ദൈവത്തെ' മനുഷ്യർ ഒന്നിന്റെ പേരിലും ഉപയോഗ പ്പെടുത്തരുത് എന്നും കൂടിയല്ലേ? 


ദൈവത്തെ വേദപുസ്തകത്തിൽ ഒതുക്കാനാവുമോ? അതിന്റെ കാനോനികത ആര് നിശ്ചയിച്ചു, എന്തിന്റെ അടിസ്ഥാനത്തിൽ ചിലതിനെ തള്ളാനും മറ്റുള്ളതിനെ കൊള്ളാനും ഇടയായത്? 


ഇതിനുള്ള അപ്രമാദിത്വം ആര് നൽകി! അത്തരം അവകാശങ്ങൾ പതിയെപ്പതിയെ ഇല്ലാതായി വരുന്നുവെന്നത് ആശ്വാസകരം.

ഒരു വ്യക്തിക്ക് മുൻപ് ഉണ്ടായിരുന്നത് ഇപ്പോൾ സംഘാതമായിട്ടുണ്ട്...


ഇവിടെയാണ്‌, 'ആത്മാവിലും സത്യത്തിലു' മുള്ള ആരാധന പ്രസക്തമാവുന്നത്, പുരോഹിത മാധ്യസ്ഥം,

ഹെബ്രായർക്കുള്ള ലേഖനത്തിന്റെ പൗരോഹിത്യം അവസാനിക്കേണ്ടത്...

നന്ദി

Comments

Popular posts from this blog

യേശുവിന്റെ ദൈവരാജ്യ/ സുവിശേഷ അനിവാര്യതകൾ... 17.06.2025

'സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല' 14.06.2025

പൗലോസിന്റെ മാനസാന്തര...