വിശുദ്ധവാര - പെസഹാത്രിദിന ചിന്തകള്‍...

 

വിശുദ്ധവാര - പെസഹാത്രിദിന ചിന്തകള്‍

4-9-2025

ക്രൈസ്തവീകതയുടെ കാതലാണ് യേശുവിന്റെ കുരിശുമരണവും ഉയിര്‍പ്പും. “ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ഥമാണ്, നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം.” (1 കോറി 15:14). ഇവയാണ് ഈ ദിവസങ്ങളില്‍ അനുസ്മരിക്കപ്പെടുന്നത്, ആഘോഷിക്കപ്പെടുന്നത്.

പഴയനിയമത്തിലെ  പുറപ്പാട് സംഭവം പോലെയാണ് പുതിയനിയമത്തിലെ ഉയിര്‍പ്പ്. പുറപ്പാട് അനുഭവത്തില്‍ നിന്നുമാണ് പഴയനിയമ രചന നടന്നിട്ടുള്ളതുപോലെ, ഉയിര്‍പ്പ് അനുഭവത്തില്‍ നിന്നുമാണ് പുതിയനിയമ രചന, വിശേഷിച്ചും യേശുവിന്റെ ബാല്യകാല വിവരണങ്ങള്‍ രൂപം കൊണ്ടത്.

യേശു ‘ഒരു വിവാദവിഷയമായ അടയാളമായിരിക്കും’ (ലൂക്കാ 2:34) എന്ന് എട്ടാം ദിവസം തന്നെ ശിമയോന്‍ അവന്റെ അമ്മയോട് പറഞ്ഞിരുന്നു. പന്ത്രണ്ടാമത്തെ വയസ്സില്ത്തന്നെ അവന്‍ ദേവാലയത്തില്‍ ഉപാധ്യായന്മാരുടെ ഇടയിലിരുന്ന്, അവര്‍ പറയുന്നത് കേള്‍ക്കുകയും അവരോടു ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തിരുന്നു. (2:46).

അവന്‍ ദൌത്യം ആരംഭിക്കുന്നതുതന്നെ വിവാദത്തിനു, എതിര്‍പ്പിന് തിരികൊളുത്തിക്കൊണ്ടാണ് (4:23-30). തുടര്‍ന്ന്‍ ഉപവാസത്തെക്കുറിച്ചും (5:33-39) സാബത്താചരണത്തെക്കുറിച്ചും (6:1-11) തര്‍ക്കത്തിലേര്‍പ്പെട്ടു. നിയമത്തേയും പ്രവാചകന്മാരെയും തിരുത്തുന്ന രീതിയില്‍ വ്യാഖ്യാനിച്ചു (മത്തായി 5:17-48). യഹൂദ വിശ്വാസത്തിന്റെ ആരാധനയുടെ എല്ലാമെല്ലാമായ, കേന്ദ്രമായ ദേവാലയ പവിത്രതയെ മറയാക്കി നടത്തിയിരുന്ന കച്ചവടത്തെ പുറത്താക്കി (യോഹ 2:13-16). ഇങ്ങനെയുള്ള ഏറ്റുമുട്ടല്‍ ലാസറിനെ ഉയിര്‍പ്പിക്കുന്നതുവരെയെത്തിയപ്പോള്‍ പുരോഹിത പ്രമുഖന്മാരും ഫരിസേയരും ആലോചനാസംഘവും അവനെ വധിക്കാന്‍ ആലോചന തുടങ്ങി (11:43-53).

അവര്‍ ഇങ്ങനെ തക്കം പാര്‍ത്തിരിക്കവേ, ശിഷ്യന്മാരില്‍ ഒരുവനായ യൂദാസ് അവനെ ഒറ്റിക്കൊടുക്കാന്‍ മുന്നോട്ടു വന്നു (മര്‍ക്കോസ് 14:10-11).

ചരിത്രത്തിലെ യേശുവാണ് വിശ്വാസത്തിലെ ക്രിസ്തുവായത്!

Comments

Popular posts from this blog

യേശുവിന്റെ ദൈവരാജ്യ/ സുവിശേഷ അനിവാര്യതകൾ... 17.06.2025

'സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല' 14.06.2025

പൗലോസിന്റെ മാനസാന്തര...