പൗരോഹിത്യവും ഹെബ്രായർക്കുള്ള ലേഖനവും...

 പൗരോഹിത്യവും ഹെബ്രായർക്കുള്ള ലേഖനവും...


നമ്മൾ സാധാരണ അവഗണിക്കുന്ന ആമുഖങ്ങളും

'ചരിത്രത്തിലൂടെ' എന്ന POC ബൈബിളിന്റെ അവസാന (p.391, 3rd Edition, 2001, POC, Kochi) ഭാഗവുമാണ് ഇങ്ങനെയൊരു കുറിപ്പിന് പ്രേരണന. 


നമുക്ക് സുപരിചിതമായ AD (Anno Domini), BC (Before Christ) എന്നീ

 കാലഗണനാപ്രയോഗം 

 ഇപ്പോൾ CE (Common Era), BCE (Before Common Era) എന്നാക്കിയിട്ടുള്ളത് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ! 


ഈജിപ്തിലെ മധ്യ രാജവംശം 2030-1720 കാലയളവിൽ ഉള്ളപ്പോഴാണ് 'ബി. സി. പത്തൊമ്പതാം നൂറ്റാണ്ടിൽ സംഭവിച്ചെന്നു പൊതുവേ കരുതപ്പെടുന്ന അബ്രാഹത്തിന്റെ വിളിയാണ് (1850) ബൈബിളിലെ രക്ഷാചരിത്രത്തിന്റെ ആരംഭം...' (p. 1).


ഇനി പുതിയ നിയമത്തിലേക്ക് വരുമ്പോൾ, 'യേശുവിന്റെ ജനനം 7-6?' (p. 393), കുരിശു മരണം 30? (p. 394) കാലത്ത് എന്നാണ് 

കാണുന്നത്. അപ്പോൾ നേരത്തെ പറഞ്ഞ AD, BC നിലനിൽക്കുമോ!


തുടർന്ന്, ഈ അന്വേഷണം, സഭയിൽ ഹെബ്രായർക്കുള്ള ലേഖനത്തിന്റെ സവിശേഷ സ്വാധീനത്തെ മനസ്സിലാക്കാനും പ്രേരിപ്പിച്ചു.


പൗലോസിന്റെ   മാനസാന്തരം  36-37?

(p. 494)തെസ്സലോനിക്ക ക്കാർക്കുള്ള ലേഖനം 50-52 മർക്കോസിന്റെ സുവിശേഷം, ഹെബ്രായർക്കുള്ള ലേഖനം 66-70? എന്നീ കാലത്താണ്.


 ഹെബ്രായർക്കുള്ള 'ലേഖന കർത്താവ് പൗലോസല്ല, അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ഒരാളാണ്... എ. ഡി. 67-നും 70-നും മധ്യേ രചിക്കപ്പെട്ടതാവണം ഈ ലേഖനം' (p. 328).


യഹൂദ ക്രിസ്ത്യാനികളെ ഉദ്ദേശിച്ച്... ഇതെഴുതപ്പെട്ടിരിക്കാനാണ് സാധ്യത... ലേഖനത്തിലെ പ്രതിപാദനങ്ങൾ മിക്കവാറും പഴയ നിയമത്തിലെ ചിന്താഗതികളെ ആധാരമാക്കിയുള്ളതാണ്... (p. 328).


ഈ ലേഖനത്തിന്റെ 1,1-2 വാക്യങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് ബൈബിളിലെ പുതിയ നിയമത്തിന്റെ ആമുഖം  പോലും തുടങ്ങുന്നതു തന്നെ (p. III)! 


ഈ ലേഖനത്തിന്റെ താല്പര്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്, യേശു എന്നും വിയോജിച്ചിരുന്ന, ഏറ്റുമുട്ടിയിരുന്ന, അവിടുത്തെ മരണം ആസൂത്രണം ചെയ്ത, പുരോഹിതരും പൗരോഹിത്യ വും (7,1-28).


ഒരർത്ഥത്തിൽ, ഇന്നത്തെ സഭയുടെ അടിത്തറ പൗരോഹിത്യ മാണെങ്കിൽ അതിന് ന്യായീകരണം നൽകുന്നതും ഇതേ ലേഖനമല്ലാതെ മറ്റെന്താണ്?


ഇതിന്റെ കർത്താവും, ലൂക്ക്, മാർക്ക് എന്നിവരെപ്പോലെ പൗലോസിന്റെ ശിഷ്യന്മാരിൽ ഒരാളാണ് (p.328).


അങ്ങനെ പുതിയ നിയമ പുസ്തകങ്ങളു ടെ രചനയിലും പൗലോസിന്റെ സ്വാധീനം വലുതാണ്. അതുകൊണ്ടായിരിക്കണമല്ലോ, 'What we have today is not Christianity but Paulianity' എന്ന് പറയപ്പെടുന്നത്.


പരോഹിത്യം ഉൾപ്പെടെ വ്യവസ്ഥാപിത സഭയുടെ പല സംവിധാനങ്ങളുടെയും ഉത്ഭവം യേശുവിൽ നിന്നാവാൻ സാധ്യതയില്ല, കാരണം, 'യജമാനത്വം പുലർത്തുന്നതും അധികാരം പ്രയോഗിക്കുന്നതും... നിങ്ങളുടെയിടയിൽ വേണ്ട എന്നും, മനുഷ്യ പുത്രൻ വന്നിരിക്കുന്നത്, ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവൻ അനേകർക്കുവേണ്ടി മോചനദ്രവ്യമായി നൽകാനുമത്രേ' (Mk 20, 42-45) എന്ന യേശുവിന്റെ അസ്സന്നിക്തവും ആധികാരികവുമായ നിലപാടിന്റ വെളിച്ചത്തിലായതുകൊണ്ടും, അത് സ്വന്തം ജീവിതത്തിൽ പ്രായോഗികമാക്കി നമുക്ക് മാതൃകയായതുകൊണ്ടുമാണ് (Jn 13:12-15).

കൂടാതെ, മത്തായി 23,1-12 വരെയുള്ള ഭാഗവും ഇവയെ സ്ഥിരീകരിക്കുന്നു.


അരൂപിയായ, അദൃശ്യനായ ദൈവത്തെയും മനുഷ്യരെയും ബന്ധിപ്പിക്കാൻ അവർക്കിടയിലെ മാധ്യസ്ഥത സ്ഥാപിക്കാൻ, അങ്ങനെ ദൈവത്തെയും മനുഷ്യരെയും എക്കാലവും പരസ്പരം അകറ്റി നിർത്താൻ പൗരോഹിത്യം മെനയപ്പെട്ടു... 


അത്, സൗകര്യാർത്ഥം മനുഷ്യരെ പാപികളാക്കി, അശുദ്ധരാക്കി, അയോഗ്യരാക്കി, അത് പരിഹരിക്കാൻ പരിഹാര ബാലികളും കാഴ്ചകളും,

അതിനുവേണ്ടി ആചാരാനുഷ്ഠനങ്ങളും ഉണ്ടാക്കി, അത് നിർവ്വഹിക്കാൻ കേന്ദ്രീകൃത ദേവാലയവും അതിന്റെ ചട്ടവട്ടങ്ങളും ഉണ്ടാക്കി,

ആവശ്യമെന്നു വരുത്തിത്തീർത്ത് അതിൽ അഭിരമിച്ചു ജീവിച്ചു... യേശു ഒരിക്കലും ഇത്തരം മാധ്യസ്ഥം ആഗ്രഹിച്ചിരുന്നില്ല...


ഇതിനെതിരെയായിരുന്നു അവിടുന്ന്

ദേവാലയ ശുദ്ധീകരണം (Jn 2:13-16)  നടത്തിയത്.

ഇതുതന്നെയാണ് സമരിയാക്കാരി സ്ത്രീയുടെയുള്ള സംഭാഷണത്തിലും, ആത്മാവിലും സത്യത്തിലുമുള്ള ആരാധനയിലൂടെ മുന്നോട്ടു വച്ചത് (Jn 4:1-26)...

Comments

Popular posts from this blog

യേശുവിന്റെ ദൈവരാജ്യ/ സുവിശേഷ അനിവാര്യതകൾ... 17.06.2025

'സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല' 14.06.2025

പൗലോസിന്റെ മാനസാന്തര...