വേദ പുസ്തകം ഒരു ചരിത്ര രചന യാണോ...
വേദ പുസ്തകം ഒരു ചരിത്ര രചന യാണോ, ചരിത്ര സംഭവങ്ങൾ അവിടെ കാണാമെങ്കിലും,സാമാന്യ ബുദ്ധിക്ക്, യുക്തിക്ക്, നിരക്കുന്നതാണോ?
'ഭൗതീകചരിത്രവും നിരീക്ഷണപരീക്ഷണങ്ങൾക്കു വിധേയമായ ശാസ്ത്ര സത്യങ്ങളും പഠിപ്പിക്കുകയല്ല ബൈബിളിന്റെ ലക്ഷ്യം.' (p. XIII, ആമുഖം, ബൈബിൾ, POC, Cochi, 2001).
പ്രപഞ്ചവീക്ഷണം? പൗരണിക കാലം മുതൽ മനുഷ്യൻ നക്ഷത്രങ്ങളിൽ വ്യത്യാസം കണ്ടിരുന്നു, 'ചരിക്കുന്ന നക്ഷത്രങ്ങൾ' ഉൾപ്പെടെ.
എന്നാൽ, നിക്കോളാസ് കോപ്പർണിക്കസ്, 1543, പിന്നീട് ഗലിലെയോ, 1610, എന്നിവരാണ്, നമ്മുടെ ഭൂമിയല്ല ഗോളങ്ങ (planets) ളുടെ കേന്ദ്രമെന്നും, മറിച്ച് അത് സൂര്യ കേന്ദ്രീകൃതമെന്നും കണ്ടുപിടിച്ചത്.
ലോകം: വികസിക്കുന്നു, യാത്ര, പലായനങ്ങളിലൂടെ, കുടിയേറ്റങ്ങളിലൂടെ...
പൂർവ്വ കാലം മുതൽ മനുഷ്യർ ആറുകളും, നദികളും മറ്റ് ജലാശയ ങ്ങളുമൊക്കെ കടന്നിട്ടുണ്ടാവും. എന്നാൽ ക്രിസ്റ്റോഫർ കൊളമ്പസ്, 1492-ലും
വാസ്കോ ഡ ഗാമ 1498 - ലും സമുദ്രങ്ങൾ കടന്ന് കച്ചവടം, അതിനിവേഷം ഉൾപ്പെടെ തുടങ്ങിവച്ചു.
ഇതൊന്നുമല്ല ബൈബിളിലെ ലോക, പ്രപഞ്ച വീക്ഷണം...
[08:50, 06/09/2025] Pankiras Arulappan: സ്വന്തം ജനത:
'ദൈവത്തിന്റെ സാർവ്വത്രികമായ പരിപാലനത്തിന്റെ ചരിത്രത്തിൽ നിന്ന് ദൈവപരിപാലനം മുഴുവൻ കേന്ദ്രീകൃതമായ ഒരു പ്രത്യേക ജനതയുടെ' (ibid p. 1) കടന്ന് വരവാ ണ് ഉത്പത്തി പുസ്തകത്തിന്റെ രക്ഷാചരിത്ര ആരംഭം.
യാക്കോബ് ഇസ്രായേലാവുന്നു. അദ്ദേഹത്തിന്റെ പന്ത്രണ്ടു മക്കൾ ഓരോ ഗോത്രങ്ങളാവുന്നു. ഈജിപ്തിലെ അടിമത്തം. വിമോചന യാത്ര, പുറപ്പാട് മോശയുടെ നേതൃത്വത്തിൽ... അദ്ദേഹത്തിന്റെ വിശ്വാസ്തനായ ജോഷ്വായുടെ നേതൃത്വത്തിൽ കാനാൻ ദേശം കൈയടക്കുന്നു. തുടർന്നങ്ങോട്ട് പടയോട്ടങ്ങളുടെയും കീഴടക്കലും കഴിഞ്ഞ് അവ ഗോത്രങ്ങൾക്കായി വിഭാജിക്കുന്നു.
ഈ പ്രദേശങ്ങൾ നിലനിർത്താൻ തുടരെ പോരാടേണ്ടിവന്നു. അതിന് നേതൃത്വം നൽകിയവരാണ് ന്യായാധിപൻമാർ.
അക്കൂട്ടത്തിൽ അവസാനത്തെ സാമൂവാലിനോട് മറ്റു ജനതകളെപ്പോലെ ഒരു രാജാവിനായി മുറവിളി ഉയർന്നപ്പോൾ
[11:27, 06/09/2025] Pankiras Arulappan: അദ്ദേഹം സാവൂളിനെ കർത്താവിന്റെ ജനത്തിന്റെ ഭരണാധികാരിയായി അഭിഷേകം ചെയ്തു. സാവൂൾ സാമൂവലിന്റെയും കർത്താവിന്റെയും അപ്രീതിക്ക് പാത്രമായപ്പോൾ സാമൂവൽ ദാവീദിനെ അഭിഷേകം ചെയ്തു. പിന്നീട് ഇസ്രായേലിന്റെ ശ്രേഷ്ഠന്മാർ അവനെ യൂദായ്ക്കു പുറമെ ഇസ്രായേലിന്റെയും രാജാവായി അഭിഷേകം ചെയ്തു.
അന്നുവരെ 'കൂടാരത്തിൽ വസിച്ചുകൊണ്ട് തന്റെ
ജനത്തിന്റ കൂടെ സഞ്ചാരിച്ചിരുന്ന (2 Sam 7:6) കർത്താവിന്റെ പേടകം ശത്രു പാളയങ്ങളിൽ തടങ്കലിലാക്കപെട്ടിട്ടുണ്ട്. അതിപ്പോൾ ദാവീദിന്റെ നഗരത്തിലേക്ക് കൊണ്ടുവരപ്പെട്ടു.
ദേവദാരുകൊണ്ടുള്ള കൊട്ടാരത്തിൽ വസിച്ചിരുന്ന ദാവീദിനോട് കർത്താവിന് വസിക്കാൻ ഒരു ആലയം പണിയണമെന്നും എന്നാൽ അത് അവന്റെ ഔരസപുത്രനിലൂടെ നിറവേറ്റപ്പെടുമെന്നും നാഥാൻ പ്രവചിച്ചു. പ്രവചനം പോലെ സോളമൻ ദേവാലയം നിർമിച്ചു. തുടർന്ന് ദാവീദിന്റെ നഗരമായ സീയോനിൽനിന്ന് ദേവാലയത്തിലേക്ക് കൊണ്ടുവന്ന് സ്ഥാപിച്ചു. (1 Ki 8:1-6).
അങ്ങനെ ദേവാലയം ഇസ്രായേലിന്റെ, ദൈവജനത്തിന്റെ എല്ലാമെല്ലാമാവുന്നു, രാജ്യം വിഭജിക്കപ്പെട്ടപ്പോഴും രാജാവുതന്നെ ഇല്ലാതായപ്പോഴും... പിന്നെ, പുരോഹിത മേധാവിത്വം ആരംഭിക്കുന്നു... ദേവാലയം അധികാര കേന്ദ്രമാവുന്നു, ബലിവസ്തുക്കളുടെയും മറ്റും കച്ചവടത്തിലൂടെ സമ്പത്തിന്റെയും...
രാജ, പുരോഹിത അതിക്രമങ്ങളെ, അടിച്ചമർത്തലുകളെ, ചൂഷണങ്ങളെ പ്രവാചകൻമാർ വിമർശിക്കുന്ന, നേർവഴി കാട്ടുന്നു. നീതിയുടെ രാജാവിനെ (Is 32, 61:1-2) വരാനിരിക്കുന്ന രാജാവ് (Jer 23), കർത്താവ് ഇടയൻ (Ez 34:11ff), (Amos 5:21-25)...
ഈ പ്രവാചക പരമ്പരയിലാണ് യേശുവിന്റെ കടന്നുവരവ്... Lk
Comments
Post a Comment