യേശുവിന്റെ ഓർമ്മ...

 വീണ്ടും യേശുവിന്റെ ഓർമ്മ ആചാരിക്കുന്ന ദിവ്യബലിയിലേക്ക്, അതിലൂടെ വാഴ്ത്തപ്പെട്ട അപ്പത്തിലേക്കു വരാം. ഈ അപ്പം യേശുവിന്റെ ശരീരവും വീഞ്ഞ് അവിടുത്തെ രക്തവുമായി ആദരിച്ചു അവർ മുറിച്ച് പങ്കുവച്ചും പാനം ചെയ്തും ആചാരിച്ചു. 

ഇത് എപ്പോൾ, എങ്ങനെ ചെയ്യണമെന്നൊന്നും അവിടുന്ന് നിഷ്കർഷിച്ചില്ല, മറിച്ച്,'ഇത് നിങ്ങൾ ചെയ്യുമ്പോൾ എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ'

ദിവ്യകാരുണ്യ സ്ഥാപനത്തിന്റെ ആദ്യ വിവരണം പൗലോസ്സിന്റെതായി താഴെ പറയുന്ന ഭാഗങ്ങളാണ്: 

"For I received from the Lord what I also delivered to you, that the Lord Jesus on the night when he was betrayed took bread, and when he had given thanks, he broke it, and said, "This is my body which is for you. Do this in remembrance of me."

In the same way also the cup, after supper, saying, "This cup is the new covenant in my blood. Do this, as often as you drink it, in remembrance of me." (1 Cor 11: 23-25).

"as often as you drink it" എന്നത് നിങ്ങൾ ഇത് ചെയ്യുമ്പോഴേല്ലാം, എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ എന്നാണ്, അല്ലാതെ, അല്ലാതെ പെസഹ പോലെ 'ആണ്ടുതോറും' എന്നോ, തിരുസഭ കല്പനകളിലെ,'ഞായറാഴ്ചകളിലും കാടമുള്ള ദിവസങ്ങളിലും' നിർബന്ധമായി പറഞ്ഞതല്ല. കാലാന്തരത്തിൽ സഭ വ്യവസ്ഥാപിതമായപ്പോൾ, ആചാരാനുഷ്ടാന ങ്ങൾ, ആരാധനാക്രമ മൊക്കെ അതിന്റെ ഭാഗമായപ്പോൾ ഇങ്ങനെ ആക്കിയെടു ത്തതാണ്. 

ഈ കുറിപ്പിനാധാര മായ മുകളിലെ സർവ്വേ പറയുന്നത് ശ്രദ്ധേയമാണ്: 'ആരാധനാ രീതിയും ആചാരങ്ങളുടെ ഗൗരവവും വിശ്വാസത്തെ ശക്തി പ്പെടുത്തുന്നതിൽ നിർണ്ണായകമാണ്!'

സഭയുടെ, 'വിശ്വാസ' ത്തിന്റെ നിലനിൽപ്പിന് ഇവയൊക്കെ ആവശ്യമാവാം...

എന്നാൽ അതിന്റെ പരിണാമം വിചിത്രമെന്ന് തോന്നാം.

ഒടുവിലായി വിശ്വാസികൾക്ക് അപ്പം മാത്രമായി! 

സഭ പീഡിപ്പിക്കപ്പെട്ട കാലത്ത് ഒളിവിൽ കഴിഞ്ഞവർ, രോഗികൾ, വൃദ്ധാർ, ഏകസ്ഥർ എന്നിവർക്ക് വാഴ്ത്തപ്പെട്ട അപ്പം എത്തിക്കുമായിരുന്നു, അതും രഹസ്യമായി. അങ്ങനെ, അപ്പം കൊണ്ടെത്തിച്ച ഒരു കൗമാരക്കാരനായിരുന്നു പങ്ക്‌റാസ് (പങ്ക്രേഷ്യസ്) എന്നതും ഞാൻ പ്രത്യേകം ഓർക്കുന്നു.

പിന്നീട് ആശ്രമങ്ങളും ദേവാലയങ്ങളും സ്ഥാപിക്കപ്പെട്ടപ്പോൾ അവയിലെ പ്രധാന ആരാധന കേന്ദ്രമായി ഇവയുടെ സൂക്ഷിപ്പ്. അത് സക്രാരിയായി, പിന്നെ കേടാവിളക്കായി, തുടർന്ന് ദിവ്യബലിക്ക് പുറമെ ദിവ്യകാരുണ്യ ആരാധനയായി, ഇന്ന് അതിനു മാത്രം ആരാധനാ, നിത്യാരാധന ചാപ്പലുകളായി, ശീദീകരിച്ചതും അല്ലാത്തതും....

യേശുവിന്റെ പെസഹ ആചാരണത്തിന്റെ ഉദ്ദേശം ഇതായിരുന്നോ! അപ്പം മുറിക്കലും കുരിശിലെ അവിടുത്തെ ശരീരം തകർക്കപ്പെട്ടതും പിളർക്കപ്പെട്ടതുമായി ഇതിനെ ബന്ധപ്പെടുത്താറുണ്ട്. 

എന്നാൽ യേശുവിന്റെ ജീവിതത്തിൽ അപ്പത്തിന് എന്നും വല്ലാത്ത പ്രത്യേകത, പ്രാധാന്യം ഉണ്ടായിരുന്നു:

അവിടുത്തെ ജനനം, 'വചനം മാംസമായതാണ്'. (യോഹ 1:14). അവിടുന്ന് ജനിച്ചത് അപ്പത്തിന്റെ കൊട്ട എന്നറിയപ്പെട്ട ബെത് ലേഹിമിലുമാണ്.

വിശപ്പിന്റെ കാഠിന്യത്തിൽ അത്തിമരത്തെ ഷാബിച്ച (In the morning, as he was returning to the city, he was hungry. And seeing a fig tree by the wayside he went to it, and found nothing on it but leaves only. And he said to it, "May no fruit ever come from you again!" And the fig tree withered at once. Mt 21: 18-19) ജനങ്ങളുടെ വിശപ്പിലും അനുകമ്പ തോന്നിയവനാണ്, അങ്ങനെ അപ്പം വർദ്ധില്പിച്ചവനാണ് (മത്തായി 15:32-36).

എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാർ യേശുവിനെ തിരിച്ചറിഞ്ഞത് അവിടുന്ന് അപ്പം മുറിച്ചപ്പോഴാണ്. (Lk 24:13-31).

കാൽവരിയിലെ അവിടുത്തെ കുരിശു മരണത്തിന്റെ മുന്നോടിയായ സ്നേഹാവിഷ്കാരത്തിന്റെ ധന്യമായ ഈ ഓർമ്മ ആചാരവത്കരിക്കപ്പെടുകയല്ല, അത് വിശക്കുന്നവർക്ക് അപ്പമായിത്തീരാൻ നമ്മെ വെല്ലുവിളി ക്കുകയും പ്രാപ്തരാ ക്കുകയുമാണ് വേണ്ടത്. 

"... വിശക്കുമ്പോൾ വിരുന്നൊരുക്കാൻ അപ്പമുണ്ടോ കൂട്ടരേ, കല്ലിനെ അപ്പമാക്കാൻ സിദ്ധിയുണ്ടോ കൂട്ടരേ, മാംസത്തെ അപ്പമാക്കാൻ സിദ്ധിയില്ലേ കൂട്ടരേ? വരണ്ടരണ്ട തൊണ്ടയ്ക്കായി എന്തുണ്ട് കൂട്ടരേ, വെള്ളത്തെ വീഞ്ഞാക്കാൻ സിദ്ധിയുണ്ടോ കൂട്ടരേ, രക്തത്തെ വെള്ളമാക്കാൻ സിദ്ധിയില്ലേ കൂട്ടരേ!"

'നിങ്ങളുടെ ഉറിയിലെ കഞ്ഞി അയലത്തെ വീട്ടിൽ വിശന്നു കരയുന്ന കുഞ്ഞിന്റെതാണ്. ആ അർത്ഥത്തിൽ നിങ്ങൾ മോഷ്ടാവാണ്.' St. Basil 

ജനത്തിന്റെ വിശപ്പിന് മന്നയും കാടപ്പക്ഷിജും, പാറയിൽ നിന്ന് ജലവും നൽകിയ ദൈവം...

വിശപ്പിന് ശാബത്തിൽ കതിര് പറിച്ചു തിന്ന ശിഷ്യന്മാരെ ന്യായീകരിച്ച യേശു... [[03:03, 26/09/2025] Pankiras Arulappan: ]

വിശപ്പിന്റെ പേരിൽ ആദിവാസി യുവാവ്... നെ പകലിലെ തെരുവിൽ ആൾക്കൂട്ടം കൊല ചെയ്തത്...

ഗാസയിൽ ആഹാരത്തിനായി വരിനിന്നവരെടെ മേൽ നിരയൊഴിച്ചു വംശഹത്യ ചെയ്തത്...

ആഫ്രിക്കൻ രാജ്യങ്ങളിലെ യുദ്ധമേഖലകളിൽ വിശന്നു മരിക്കുന്നവർ...

പഴയ, പ്രസ്സിദ്ധമായ കഴുകാൻ വിഴുങ്ങാൻ കാത്തിരിക്കുന്ന വയറൊട്ടിയ കുഞ്ഞു... [[03:13, 26/09/2025] Pankiras Arulappan:]

Comments

Popular posts from this blog

യേശുവിന്റെ ദൈവരാജ്യ/ സുവിശേഷ അനിവാര്യതകൾ... 17.06.2025

'സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല' 14.06.2025

പൗലോസിന്റെ മാനസാന്തര...